Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightനമ്പര്‍ തിരുത്തി...

നമ്പര്‍ തിരുത്തി ലോട്ടറി തുക തട്ടിയ രണ്ടുപേര്‍ പിടിയില്‍

text_fields
bookmark_border
ചാത്തന്നൂര്‍: ലോട്ടറി ടിക്കറ്റിലെ നമ്പര്‍ തിരുത്തി ചെറുകിട ലോട്ടറി കച്ചവടക്കാരെ കബളിപ്പിച്ച് പണം തട്ടിയെടുക്കുന്ന സംഘത്തിലെ രണ്ടുപേര്‍ പിടിയിലായി. ഇരവിപുരം വാളത്തുംഗല്‍ തൊടിയില്‍ തെക്കതില്‍ അന്‍സര്‍ (44), കൊല്ലം പള്ളിത്തോട്ടം എച്ച് ആന്‍ഡ് സി കോമ്പൗണ്ടില്‍ സമിന മന്‍സിലില്‍ ഷാജി (46) എന്നിവരാണ് പിടിയിലായത്. ചാത്തന്നൂര്‍, പരവൂര്‍, കൊട്ടിയം ഭാഗങ്ങളില്‍ നിരവധി ചെറുകിട ലോട്ടറി കച്ചവടക്കാര്‍ ഇവരുടെ തട്ടിപ്പിന് ഇരയായതായി അന്വേഷണത്തില്‍ ബോധ്യമായി. ചാത്തന്നൂരില്‍ ¤െലാട്ടറി കച്ചവടം നടത്തുന്ന രാജേന്ദ്രനെ കബളിപ്പിക്കാന്‍ ശ്രമിക്കുന്നതിനിടയിലാണ് ഇവര്‍ പിടിയിലായത്. നേരത്തെ ഇവരുടെ തട്ടിപ്പിന് ഇരയായിട്ടുള്ള രാജേന്ദ്രന്‍െറ പക്കല്‍ വീണ്ടും ഇവരത്തെി. രാജേന്ദ്രന് സംശയം തോന്നിയെന്ന് മനസിലായതോടെ ഇവര്‍ സ്ഥലം വിട്ടു. പിന്നീട് ചാത്തന്നൂര്‍ എ.സി.പി ശിവപ്രസാദിന് വിവരം നല്‍കി. ഷാജി ആര്‍ട്ടിസ്റ്റും ഫ്ളക്സ് ബോര്‍ഡിന്‍െറ ജീവനക്കാരനുമാണ്. നാലക്കത്തിനുള്ള പ്രോത്സാഹന സമ്മാനത്തിന്‍െറ ടിക്കറ്റുകളാണ് ഇവര്‍ തട്ടിപ്പിന് ഉപയോഗിച്ചിരുന്നത്. സമ്മാനാര്‍ഹമായ നമ്പറിന് സമ്മാനമായ നമ്പറുള്ള ടിക്കറ്റിന്‍െറ ഏതെങ്കിലും അക്കം ചുരണ്ടിമാറ്റിയശേഷം സമ്മാനാര്‍ഹമായ നമ്പര്‍ ഒട്ടിച്ചുവെച്ച് കച്ചവടക്കാരില്‍നിന്ന് പണം തട്ടുകയായിരുന്നു ഇവരുടെ രീതി. സംശയം തോന്നാതിരിക്കാന്‍ ടിക്കറ്റും എടുക്കും.സൈക്കിളിലും നടന്നും ലോട്ടറി കച്ചവടം നടത്തുന്നവരെയാണ് ഇവര്‍ പറ്റിക്കാറുള്ളത്. പിടിയിലായവരെക്കുറിച്ച് ചാത്തന്നൂര്‍ പൊലീസ് കൂടുതല്‍ അന്വേഷണം നടത്തിവരികയാണ്. പ്രധാനപ്പെട്ട ലോട്ടറിവില്‍പനശാലകളില്‍ പോകാറില്ല. ചാത്തന്നൂര്‍ എസ്.ഐ ബിജു, എ.എസ്.ഐ മോഹനന്‍, ഷാഡോ പൊലീസുകാരായ ഷാജി, ബൈജു എന്നിവരടങ്ങിയ സംഘമാണ് തട്ടിപ്പ്സംഘത്തെ പിടികൂടിയത്.
Show Full Article
TAGS:
Next Story