Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightതല ചായ്ക്കാന്‍ ഇടംതേടി ...

തല ചായ്ക്കാന്‍ ഇടംതേടി ഒരമ്മ...

text_fields
bookmark_border
കൊല്ലം: സങ്കടങ്ങളുടെ പെരുമഴയായിരുന്നു ആശ്രാമം ഗെസ്റ്റ് ഹൗസില്‍. പുതിയ സാമൂഹികസാഹചര്യത്തില്‍ സങ്കീര്‍ണമാകുന്ന കുടുംബബന്ധങ്ങളുടെ സൂചനയെന്നോണം നിസ്സാര സംഭവങ്ങളുടെയും സ്ത്രീധനത്തിന്‍െറയും പടലപ്പിണക്കങ്ങള്‍ക്കിടയില്‍ കമീഷന് മുന്നില്‍ വേറിട്ട പരാതിയുമായത്തെിയ വയോധികക്ക് ഒടുവില്‍ ഗാന്ധിഭവനില്‍ അഭയം. കൊല്ലം ആശ്രാമം ഗെസ്റ്റ് ഹൗസില്‍ നടന്ന വനിതാ കമീഷന്‍ അദാലത്തിലാണ് തന്‍െറ മക്കള്‍ക്ക് ശല്യമാകാതെ, സമാധാനത്തോടെ താമസിക്കാന്‍ ഇടംതേടി കൊല്ലം കാവനാട് സ്വദേശി സുമംഗല അമ്മ(83) എത്തിയത്. രണ്ടു പെണ്‍മക്കളും മൂന്ന് ആണ്‍മക്കളുമാണ് ഇവര്‍ക്കുള്ളത്. ഇതില്‍ ഒരു മകന് സുഖമില്ല. മക്കളുടെ വീടുകളില്‍ മാറിമാറി താമസിച്ചുനോക്കിയെങ്കിലും അവിടങ്ങളിലെ കുത്തുവാക്കുകളും മാനസികപീഡനവും സഹിക്കാനാവുന്നില്ളെന്നും മക്കള്‍ക്ക് ബുദ്ധിമുട്ടുണ്ടാകാതെ തല ചായ്ക്കാനൊരു ഇടം നല്‍കണമെന്നും കമീഷന് മുന്നില്‍ ആവശ്യപ്പെട്ടു. വയോജനസംരക്ഷണനിയമത്തിന്‍െറ പരിധിയില്‍വരുന്ന പ്രശ്നമാണെന്നും പരാതിയില്‍ പറയുന്ന കാര്യങ്ങള്‍ ശരിയാണെങ്കില്‍ ശിക്ഷാര്‍ഹമായ കുറ്റമാണെന്നും വിലയിരുത്തിയ കമീഷന്‍ അംഗം പ്രഫ.കെ.എ. തുളസി പുനലൂര്‍ ഗാന്ധിഭവന്‍ അധികൃതരെ വിവരം അറിയിച്ചു. ഉച്ചയോടെ ഗാന്ധിഭവന്‍ ചീഫ് എക്സിക്യൂട്ടിവ് ഗോപിനാഥ് മഠത്തിലിന്‍െറ നേതൃത്വത്തിലത്തെിയ സംഘത്തോടൊപ്പം ഗാന്ധിഭവനിലേക്ക് അയക്കുകയായിരുന്നു. സ്ഥലത്ത് താമസിക്കുന്ന ഇവരുടെ മക്കളോട് കമീഷന്‍ മുമ്പാകെ ഹാജരാകാന്‍ നിര്‍ദേശം നല്‍കിയതായി അധികൃതര്‍ അറിയിച്ചു. കമീഷന്‍ മുമ്പാകെ ലഭിച്ച എഴുപതോളം പരാതികളില്‍ 42 എണ്ണത്തിന് പരിഹാരമായി. ഹാജരാകാതിരുന്ന ആറ് കേസുകള്‍ ഒക്ടോബറിലേക്ക് മാറ്റി. നിലവില്‍ പൊലീസ് നടപടികളിലിരിക്കുന്ന 12 കേസുകളില്‍ പരിഹാരം കാണാനും ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
Show Full Article
TAGS:
Next Story