Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightകുന്നിനുമുകളില്‍...

കുന്നിനുമുകളില്‍ പൊലീസ് സ്വസ്ഥം; ശാസ്താംകോട്ട ടൗണ്‍ അരക്ഷിതം

text_fields
bookmark_border
ശാസ്താംകോട്ട: വാടകക്കെട്ടിടത്തില്‍ രണ്ടു പതിറ്റാണ്ടിലധികം പ്രവര്‍ത്തിച്ച പൊലീസ്സ്റ്റേഷന്‍ ശാസ്താംകോട്ട തടാക തീരത്തെ കുന്നിന്‍പുറത്തെ സ്വന്തം കെട്ടിടത്തിലേക്ക് മാറ്റിയത് സ്റ്റേഷന്‍ പരിധിയിലുള്ളവര്‍ക്കും ശാസ്താംകോട്ടകാര്‍ക്കും ഇരുട്ടടിയായി. പൊലീസിന്‍െറ നോട്ടം ലഭിക്കുന്നില്ളെന്ന് വന്നതോടെ ശാസ്താംകോട്ട ടൗണിലെ കാല്‍നൂറ്റാണ്ടു മുമ്പ് നിര്‍ത്തലാക്കിയ ഒൗട്ട്പോസ്റ്റ് പുന$സ്ഥാപിക്കണമെന്ന ആവശ്യം ശക്തമായി. 1982ല്‍ കുന്നത്തൂര്‍ താലൂക്ക് പുന$സംഘടിപ്പിക്കപ്പെട്ടപ്പോള്‍ ശൂരനാട്ട് മാത്രമാണ് പൊലീസ്സ്റ്റേഷന്‍ ഉണ്ടായിരുന്നത്. ഇതിനു കീഴില്‍ ശാസ്താംകോട്ടയില്‍ ഒരു ഒൗട്ട്പോസ്റ്റും പവര്‍ത്തിപ്പിച്ചിരുന്നു. എട്ടുവര്‍ഷം കഴിഞ്ഞ് കോടതിയും പൊലീസ്സ്റ്റേഷനും പുതിയ താലൂക്കിന്‍െറ ആസ്ഥാനത്ത് അനുവദിക്കപ്പെട്ടു. 22 വര്‍ഷത്തിലധികം കോടതിക്കവലയിലെ വാടകക്കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച സ്റ്റേഷന്‍ കഴിഞ്ഞ സര്‍ക്കാറിന്‍െറ കാലത്താണ് ശാസ്താംകോട്ട തടാകതീരത്തേക്ക് മാറ്റിയത്. ടൗണില്‍നിന്ന് ഒരു കിലോമീറ്ററോളം അകലെ ജനവാസമില്ലാത്ത സ്ഥലത്താണ് സ്റ്റേഷന്‍. പരാതിക്കാര്‍ സ്റ്റേഷനില്‍ എത്തേണ്ടത് പകല്‍പോലും വിജനമായിരിക്കുന്ന വഴിയിലൂടെയാണ്. ഇങ്ങനെ പോകുന്നവരെ പതിയിരുന്ന് ആക്രമിച്ച നിരവധി സംഭവങ്ങള്‍ രണ്ടു വര്‍ഷത്തിനകം ഉണ്ടായി. പൊലീസാകട്ടെ ഈ ഒറ്റപ്പെടലിന്‍െറ സുഖം ആസ്വദിച്ചാണ് ജോലി നോക്കുന്നതും. ജനമൈത്രി പൊലീസ് സ്റ്റേഷനാണെങ്കിലും ജനങ്ങളില്‍നിന്ന് അകന്നുതന്നെയാണ് പൊലീസിന്‍െറ നില്‍പ്. നിരന്തരം സംഘര്‍ഷം ഉണ്ടാകുന്ന ശാസ്താംകോട്ട ടൗണില്‍ പൊലീസ് എത്തുന്നത് പലപ്പോഴും സംഭവം കഴിഞ്ഞിട്ടായിരിക്കും. ഇപ്പോള്‍ വാടകക്കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന സര്‍ക്ക്ള്‍ ഓഫിസിനുവേണ്ടിയും ഇതിനോടു ചേര്‍ന്ന് കെട്ടിടം പണിയാനുള്ള പ്രാരംഭ ജോലികള്‍ തുടങ്ങിക്കഴിഞ്ഞു. നിലവിലുള്ള കെട്ടിടം സര്‍ക്ക്ള്‍ ഓഫിസിന് വിട്ടുനല്‍കി സ്റ്റേഷന്‍ ടൗണിലെ സര്‍ക്കാര്‍ ഭൂമിയിലേക്ക് മാറ്റണമെന്നാണ് ആവശ്യം. ശാസ്താംകോട്ടയില്‍ പൊലീസ് സ്റ്റേഷന്‍ തുടങ്ങുംവരെയും സുസ്സജ്ജമായ ഒൗട്ട്പോസ്റ്റ് പ്രവര്‍ത്തിച്ചിരുന്നു. കുറഞ്ഞപക്ഷം ഇത് പുനരാരംഭിക്കുകയെങ്കിലും വേണമെന്ന ആവശ്യമാണ് സജീവമായിരിക്കുന്നത്.
Show Full Article
TAGS:
Next Story