Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightസമരത്തിനിടെ ഫാത്തിമ...

സമരത്തിനിടെ ഫാത്തിമ മാതാ കോളജില്‍ സംഘര്‍ഷം

text_fields
bookmark_border
കൊല്ലം: വിദ്യാര്‍ഥികളെ സസ്പെന്‍ഡ് ചെയ്തതില്‍ പ്രതിഷേധിച്ച് സംയുക്ത സമരസമിതിയിടെ നേതൃത്വത്തില്‍ ഫാത്തിമ മാതാ നാഷനല്‍ കോളജില്‍ നടന്ന പ്രകടനത്തിനിടെ സംഘര്‍ഷം. കാമ്പസിലത്തെിയ പൊലീസ് വിദ്യാര്‍ഥികളെ പിരിച്ചുവിടാന്‍ ലാത്തിവീശി. എതാനും വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റു. സസ്പെന്‍ഷനിലായവരെ തിരിച്ചെടുക്കുംവരെ സമരം തുടരാനാണ് വിദ്യാര്‍ഥികളുടെ തീരുമാനം. രണ്ടു ദിവസം മുമ്പ് കോളജിന്‍െറ റോഡരികിലെ പ്രധാന കവാടത്തില്‍ വഴിമുടക്കി നിരത്തിവെച്ച ബൈക്കുകള്‍ മാറ്റാന്‍ പ്രിന്‍സിപ്പല്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വിദ്യാര്‍ഥികള്‍ ഇതിനോട് മോശമായാണ് പെരുമാറിയതത്രേ. തുടര്‍ന്ന് മൂന്നാം വര്‍ഷ സൈക്കോളജി ബിരുദ വിദ്യാര്‍ഥികളായ ക്രിസ്റ്റി, ജോഷി, സിന്‍േറാ, മലയാളം വിഭാഗത്തിലെ ജയ്സ എന്നിവരെ സസ്പെന്‍ഡ് ചെയ്തു. കഴിഞ്ഞ ദിവസങ്ങളില്‍ വിദ്യാര്‍ഥികള്‍ കവാടം ഉപരോധിക്കുകയും പ്രന്‍സിപ്പലിന്‍െറ ഓഫിസ് പടിക്കല്‍ പ്രതിഷേധിക്കുകയും ചെയ്തിരുന്നു. ഈസ്റ്റ് പൊലീസ് ഇടപെട്ട് ചര്‍ച്ചക്ക് വഴിയൊരുക്കിയെങ്കിലും പരിഹാരമാകാത്തതിനത്തെുടര്‍ന്നാണ് വെള്ളിയാഴ്ച വീണ്ടും പ്രകടനം നടത്തിയത്. വെള്ളിയാഴ്ച ക്ളാസ് നടക്കുമ്പോള്‍ പ്രകടനക്കാര്‍ ജനലുകള്‍ വലിച്ചടച്ച് ശബ്ദമുണ്ടാക്കിയപ്പോഴാണ് കോളജിലേക്ക് അധികൃതര്‍ പൊലീസിനെ വിളിച്ചത്. കാമ്പസില്‍ പ്രകടനങ്ങള്‍ നിരോധിച്ച് ഹൈകോടതി വിധിയുണ്ട്. ഈസ്റ്റ് എസ്.ഐ ആര്‍. രാജേഷ്കുമാറിന്‍െറ നേതൃത്വത്തില്‍ പൊലീസത്തെിയതോടെ പ്രകോപിതരായ വിദ്യാര്‍ഥികള്‍ മുദ്രാവാക്യം മുഴക്കി അവര്‍ക്കുനേരെ നീങ്ങി. ഇതോടെ പൊലീസ് ലാത്തി വീശുകയായിരുന്നു. രക്ഷിതാക്കളുമായി എത്തിയാല്‍ സസ്പെന്‍ഷന്‍ പിന്‍വലിക്കാമെന്ന് പ്രിന്‍സിപ്പല്‍ ഈസ്റ്റ് സി.ഐ എസ്. ഷെരീഫുമായി നടത്തിയ ചര്‍ച്ചയില്‍ വ്യക്തമാക്കിയെങ്കിലും വിദ്യാര്‍ഥികള്‍ അംഗീകരിച്ചിട്ടില്ല. സസ്പെന്‍ഡ് ചെയ്താല്‍ രക്ഷിതാക്കളെ ഹാജരാക്കണമെന്ന നിയമം ഇവര്‍ക്ക് മാത്രമായി ഇളവ് ചെയ്യാന്‍ പറ്റില്ളെന്ന നിലപാടിലാണ് അധികൃതര്‍. സംഭവത്തില്‍ തീരുമാനമാകാത്തതിനെ തുടര്‍ന്ന് സമരം തുടരാനാണ് സംയുക്ത വിദ്യാര്‍ഥി യൂനിയന്‍െറ തീരുമാനം.
Show Full Article
TAGS:
Next Story