Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightകനത്ത മഴ; തഴ്ന്ന ...

കനത്ത മഴ; തഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തില്‍

text_fields
bookmark_border
ചവറ: ശക്തമായ മഴയില്‍ ചവറയുടെ വിവിധ പ്രദേശങ്ങള്‍ വെള്ളത്തിലായി. ചവറ, പന്മന, തേവലക്കര, നീണ്ടകര തുടങ്ങിയ പ്രദേശങ്ങളിലെ റോഡുകള്‍, താഴ്ന്ന പ്രദേശങ്ങള്‍ എന്നിവയാണ് വെള്ളക്കെട്ടിലായത്. പല വീടുകളിലെയും മുറികളില്‍ വരെ വെളളം കയറി. വീടുകള്‍ക്ക് ചുറ്റും വെളളം കെട്ടി നില്‍ക്കുന്നതിനാല്‍ പുറത്തിറങ്ങാന്‍ പറ്റാത്ത അവസ്ഥയാണ്. കുണ്ടും കുഴിയും നിറഞ്ഞ റോഡുകളില്‍ വെള്ളക്കെട്ട് രൂപപ്പെട്ടതോടെ യാത്ര ദുഷ്കരമാണ്. ഓടകള്‍ നിറഞ്ഞുകവിഞ്ഞ അവസ്ഥയിലാണ്. റോഡിന്‍െറ ഇരുവശങ്ങളിലും മതിലുകള്‍ കെട്ടിയതാണ് വെള്ളക്കെട്ടിന് പ്രധാന കാരണം. കോടികള്‍ ചെലവഴിച്ച് നിര്‍മിച്ച ഓടകളില്‍ കൂടി വെള്ളം വേണ്ടത്ര ഒഴുകിപ്പോകാത്തതും വെള്ളക്കെട്ടിന് കാരണമാകുന്നു. പല സ്ഥലത്തും ഓടകളുടെ നിര്‍മാണം അശാസ്ത്രീയമാണെന്നും ആരോപണമുണ്ട്. മഴക്കാല പൂര്‍വ ശുചീകരണം കാര്യമായി നടക്കാത്തതും ഇതിന് ഒരു കാരണമായി നാട്ടുകാര്‍ പറയുന്നു. മഴയില്‍ സ്ഥലങ്ങളിലെ വൈദ്യുത ബന്ധവും തകരാറിലായി.
Show Full Article
TAGS:
Next Story