Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightബാലാവകാശ കമീഷന്‍...

ബാലാവകാശ കമീഷന്‍ സംവാദം; കൊണ്ടും കൊടുത്തും കുട്ടികള്‍

text_fields
bookmark_border
കൊല്ലം: സ്വകാര്യ ബസുകളിലെ കണ്ടക്ടറെ ‘സര്‍’ എന്ന് വിളിച്ചാല്‍ കുട്ടികളോട് അവര്‍ മാന്യമായി പെരുമാറുമെന്ന് ആര്‍.ടി.ഒ എന്‍.ശരവണന്‍. സംസ്ഥാന ബാലാവകാശ സംരക്ഷണ കമീഷന്‍ സംഘടിപ്പിച്ച സംവാദത്തില്‍ കുട്ടികളുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം. ബസ് ജീവനക്കാരില്‍നിന്ന് മോശം പ്രയോഗങ്ങള്‍ കേള്‍ക്കേണ്ടി വരുന്നു, കണ്‍സെഷന്‍ ചില സമയങ്ങളില്‍ നല്‍കാറില്ല, സ്റ്റോപ്പില്‍ നിര്‍ത്താറില്ല തുടങ്ങി നിരവധി പരാതികള്‍ കുട്ടികള്‍ ആര്‍.ടി.ഒക്ക് മുന്നില്‍ അവതരിപ്പിച്ചു. കെ.എസ്.ആര്‍.ടി.സി വേണാട് ബസ് സര്‍വിസ് നിര്‍ത്തിയതിനാല്‍ ചവറ തെക്കുംഭാഗത്തുള്ള വള്ളിക്കീഴ് ഗവ.ഗേള്‍സ് ഹൈസ്കൂളിലെ നിരവധി കുട്ടികള്‍ക്ക് സമയത്തിന് ബസ് കിട്ടുന്നില്ളെന്നും വൈകിയാണ് വീട്ടിലത്തെുന്നതെന്നും സര്‍വിസ് പുനരാരംഭിക്കണമെന്നും ഒമ്പതാം ക്ളാസ് വിദ്യാര്‍ഥിനി കീര്‍ത്തി ആര്‍.ടി.ഒയുടെ മുന്നില്‍ പരാതി പറഞ്ഞു. സ്വകാര്യ ബസുകളെക്കുറിച്ചുള്ള പരാതികള്‍ അറിയിച്ചാല്‍ നടപടിയെടുക്കാമെന്നും ബസിനെ തിരിച്ചറിയാന്‍ സര്‍വിസ് നടത്തുന്ന റൂട്ട്, ബസിന്‍െറ പേര്, നമ്പര്‍ എന്നിവ കുറിച്ചെടുത്തശേഷം വീട്ടിലത്തെി പിതാവിന്‍െറയോ മറ്റ് മുതിര്‍ന്ന അംഗത്തിന്‍െറയോ മൊബൈല്‍ ഫോണില്‍നിന്ന് 8547639002 നമ്പറിലേക്ക് എസ്.എം.എസ് അയച്ചാല്‍ നടപടി ഉടന്‍ സ്വീകരിക്കാമെന്നും ആര്‍.ടി.ഒ കുട്ടികള്‍ക്ക് ഉറപ്പുനല്‍കി. സ്കൂള്‍ ബാഗിന്‍െറ ഭാരം കുറക്കാന്‍ നടപടിയൊന്നുമില്ളേയെന്നാണ് അടുത്ത ചോദ്യം ഉയര്‍ന്നത്. അടുത്ത വര്‍ഷത്തോടെ ബാഗിന്‍െറ ഭാരം കുറക്കാന്‍ നടപടിയുണ്ടാകുമെന്നും കമീഷന് മുന്നില്‍ ഇത്തരം പരാതികള്‍ നിരവധി വന്നതിന്‍െറ അടിസ്ഥാനത്തില്‍ വിദ്യാഭ്യാസ വകുപ്പിന് ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ടെന്നും കമീഷന്‍ അംഗം ഫാ.ഫിലിപ് പാറക്കാട്ട് അറിയിച്ചു. ജില്ലയില്‍ തമ്പടിച്ചിരിക്കുന്ന നാടോടി സംഘങ്ങളുടെ കുട്ടികളുടെ ആരോഗ്യസംരക്ഷണം, അടിസ്ഥാന സൗകര്യം എന്നിവക്ക് പരിഹാരം കാണാന്‍ കഴിയില്ളേ എന്നായിരുന്നു അഭിയ ജയിംസ് എന്ന കുട്ടിയുടെ ചോദ്യം. ഇത്തരം കുട്ടികളെ കണ്ടത്തെി ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി പരിചരണം നല്‍കുന്നുണ്ടെന്നാണ് അധികൃതര്‍ നല്‍കിയ മറുപടി. സ്കൂളുകളില്‍ ജാതി തിരിച്ചുള്ള അവഗണന അവസാനിപ്പിക്കണമെന്ന ആവശ്യവും പഠനത്തില്‍ മികച്ച കുട്ടികളെയും സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുട്ടികളെയും സര്‍ക്കാര്‍ സഹായിച്ചാല്‍പ്പോരെയെന്നും ചോദ്യങ്ങളും ഉയര്‍ന്നു. അതിജീവനം, സംരക്ഷണം, വികസനം, പങ്കാളിത്തം എന്നീ വിഷയങ്ങളുമായി ബന്ധപ്പെട്ട് നടന്ന സംവാദത്തില്‍ അസി.പൊലീസ് കമീഷണര്‍ (അഡ്.) ജോര്‍ജ് കോശി, ജില്ലാ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ചെയര്‍മാന്‍ സി.ജെ. ആന്‍റണി, ഉപജില്ലാ വിദ്യാഭ്യാസ ഓഫിസര്‍ വി.സുധാകരന്‍, ഹയര്‍ സെക്കന്‍ഡറി വകുപ്പ് പ്രതിനിധി രാധാകൃഷ്ണന്‍, ജില്ലാ ശിശുക്ഷേമ ഓഫിസര്‍ സുബൈര്‍, ആരോഗ്യവകുപ്പ് അധികൃതര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. യുനിസെഫിന്‍െറ സഹകരണത്തോടെ കൊല്ലം എന്‍.ആര്‍.എച്ച്.എം ഹാളില്‍ സംഘടിപ്പിച്ച സംവാദം ബാലാവകാശ സംരക്ഷണ സമിതി കമീഷന്‍ ചെയര്‍പേഴ്സണ്‍ ശോഭാ കോശി ഉദ്ഘാടനം ചെയ്തു. പി.ആര്‍.ഒ വി.പി പ്രമോദ് കുമാര്‍, കെ.ജി സുരേഷ് കുമാര്‍, സെബാസ്റ്റ്യന്‍ ബ്രിട്ടോ എന്നിവര്‍ സംസാരിച്ചു. ജില്ലയിലെ തെരഞ്ഞെടുത്ത സ്കൂളുകളില്‍നിന്ന് 30ഓളം കുട്ടികള്‍ സംവാദത്തില്‍ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story