Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightവിവാഹസല്‍ക്കാരത്തിനിടെ ...

വിവാഹസല്‍ക്കാരത്തിനിടെ കാമുകനത്തെി; വിവാഹം മുടങ്ങി

text_fields
bookmark_border
കൊല്ലം: വിവാഹസല്‍ക്കാരത്തിനിടെ കാമുകനത്തെിയതോടെ വിവാഹം മുടങ്ങി. ശനിയാഴ്ച രാത്രി കൊല്ലത്തെ ഓഡിറ്റോറിയത്തില്‍ നടന്ന സ്വീകരണ ചടങ്ങിലാണ് സംഭവം. പുള്ളിക്കട സ്വദേശിയായ യുവതിയും ഓച്ചിറ സ്വദേശിയുമായുള്ള വിവാഹം ഞായറാഴ്ച ഇതേ ഓഡിറ്റോറിയത്തില്‍ നടക്കാനിരുന്നതാണ്. വിവാഹത്തിനുമുന്നോടിയായ സ്വീകരണചടങ്ങില്‍ കാമുകനും സുഹൃത്തുക്കളും എത്തിയതോടെ പെണ്‍കുട്ടിയുടെ ബന്ധുക്കളും കാമുകനുമായി വാക്കേറ്റമുണ്ടായി. തുടര്‍ന്ന് ചെറിയതോതില്‍ സംഘര്‍ഷവുമുണ്ടായി. തുടര്‍ന്ന് പൊലീസ് സ്ഥലത്തത്തെി ഇരുകൂട്ടരെയും സ്റ്റേഷനിലേക്ക് കൊണ്ടുപോയി. ഇതിനിടെ പെണ്‍കുട്ടിക്ക് പുടവയുമായത്തെിയ വരന്‍, സ്റ്റേഷനിലത്തെി വിവാഹം വേണ്ടെന്നുവെച്ചതായി അറിയിക്കുകയും നഷ്ടപരിഹാരം ആവശ്യപ്പെടുകയും ചെയ്തു. കാമുകനൊപ്പം പോകാന്‍ വധു ഉറച്ചുനിന്നതോടെ നഷ്ടപരിഹാരത്തുക വധുവിന്‍െറ വീട്ടുകാരും കാമുകനും ചേര്‍ന്ന് നല്‍കാന്‍ ധാരണയായി. ഞായറാഴ്ച ഉച്ചയോടെ സ്റ്റേഷനില്‍ നിന്ന് പുറത്തിറങ്ങിയ കമിതാക്കളെ തൊട്ടടുത്ത ക്ഷേത്രത്തില്‍വെച്ച് മിന്നുകെട്ടിച്ച ശേഷമാണ് ഇരുവരുടെയും അടുത്ത ബന്ധുക്കള്‍ മടങ്ങിയത്.
Show Full Article
TAGS:LOCAL NEWS 
Next Story