Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപണവുമായി എം.പി...

പണവുമായി എം.പി വീട്ടിലെത്തി; അനഘ ചിലങ്കയണിഞ്ഞു, പിറകെ വിജയവും

text_fields
bookmark_border
ATTN KTM ആലപ്പുഴ: പണമില്ലാത്തതി​െൻറ പേരിൽ അഴിച്ചുവെച്ച ചിലങ്ക സംസ്ഥാന കലോത്സവത്തിന് വീണ്ടുമണിഞ്ഞ അനഘക്ക് നാടോടി നൃത്തത്തിൽ വിജയത്തിളക്കം. സന്തോഷനിമിഷം ആദ്യം ഫോണിൽ വിളിച്ചറിയിച്ചത് ജോസ് കെ. മാണി എം.പിയെ. അതിനൊരു കാരണമുണ്ട്. മത്സരത്തിനുവേണ്ട സഹായഹസ്തം നീട്ടിയത് അദ്ദേഹം ആയിരുന്നു. ജില്ല കലോത്സവത്തിൽ ഹൈസ്കൂൾ വിഭാഗം നാടോടിനൃത്തം േവദിയിൽ മത്സരത്തിനിടെ കുപ്പിവളത്തുണ്ട് തുളച്ചുകയറി കാലിന് മുറിവേറ്റിരുന്നു. എന്നിട്ടും വിജയം അനഘക്കൊപ്പമായിരുന്നു. സംസ്ഥാന കലോത്സവത്തിന് തയാറെടുക്കുന്നതിനിടെ അണുബാധയേറ്റ് ചികിത്സയിലായി. തുടർചികിത്സക്ക് പണമില്ലാതെ ചിലങ്കയഴിച്ച അനഘയുടെ കഥയറിഞ്ഞ് കോട്ടയം കണ്ണാടിയുറുമ്പിലെ വാടകവീട്ടിൽ നേരിട്ടെത്തി ജോസ് കെ. മാണി എം.പി 25,000 രൂപ കൈമാറുകയായിരുന്നു. ഈ സഹായമാണ് അനഘയെ സംസ്ഥാന വേദിയിലെത്തിച്ചത്. മാതാവ് സോഫിയുടെ വരുമാനത്തിലാണ് കുടുംബം കഴിയുന്നത്. ജില്ല കലോത്സവത്തിൽ മത്സരിച്ചതി​െൻറ കടംതന്നെ തീർന്നിട്ടില്ലെന്ന ആശങ്കയും അവർ പങ്കുവെച്ചു. പാലാ മുരിക്കുംപുഴ പാലിയക്കുന്നേൽ സോഫിക്ക് മൂന്ന് പെൺകുട്ടികളും ഒരാണുമാണ് മക്കൾ. വാടകവീട്ടിലാണ് കുടുംബം കഴിയുന്നത്. പ്രവിത്താനം സ​െൻറ് മൈക്കിൾസ് സ്കൂൾ വിദ്യാർഥിനിയാണ് അനഘ. ചിത്രം: BTP2864 ( 34 bimal folder)
Show Full Article
TAGS:LOCAL NEWS 
Next Story