Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightമണവാട്ടിമാരെ കാണാൻ...

മണവാട്ടിമാരെ കാണാൻ നാടൊഴുകി

text_fields
bookmark_border
ആലപ്പുഴ: ഇശലുകള്‍ക്ക് കൈത്താളമിട്ടും ചാഞ്ഞും ചരിഞ്ഞും ചിരിച്ചും മൊഞ്ചത്തിമാർ അണിനിരന്ന ഒപ്പന മത്സരം കാണാൻ ആ ളൊഴുകി. പുള്ളി കളര്‍തുണിയും തട്ടവുമണിഞ്ഞ മൊഞ്ചത്തിമാർ എത്തിത്തുടങ്ങിയതോടെ ഇരിക്കാനും നിൽക്കാനും സ്ഥലമില്ലാതായി. അരയിൽ പടിവെച്ച വെള്ളി അരഞ്ഞാണം, കൈകളിൽ നിറയെ കുപ്പിവള, കാതിൽ തോടയും മണിക്കാതിലയും, കഴുത്തിൽ കെരലാരം- പരമ്പരാഗത വേഷമണിഞ്ഞ മത്സരാർഥികൾ കാഴ്ചക്ക് വിരുന്നായി. ആദ്യം ലളിത പദചലനത്തോടെ തുടങ്ങി വേഗം കൈവരിച്ച് മണവാട്ടിക്ക് ചുറ്റും സഖിമാർ നിറഞ്ഞാടി. 'മണമറയിൽ സുവർക്കം തന്നിലായെ പീഡം, അപ്പീഡം ഏറിപ്പോയ് ഒപ്പന വെക്കണം, ഒപ്പനകാണാൻ പെരിയോൻ തുണ വേണം...' ഇമ്പമാർന്ന ഇൗണത്തിലുള്ള ഇശൽപെയ്ത്തിനൊപ്പം മൈലാഞ്ചിമൊഞ്ചുമായി കൊട്ടിയാടിയതോടെയാണ് കൗമാര കലോത്സവത്തിന് ഒന്നാംവേദിയിൽ തിരശ്ശീല വീണത്.
Show Full Article
TAGS:LOCAL NEWS 
Next Story