ഒരുതുള്ളിയില്ല... കുടിക്കാൻ

  • പൈപ്പുകൾ പൊട്ടി ജലം പാഴാകുന്നു

  • കരാറുകാർ സമരത്തിലായതിനാൽ നന്നാക്കാൻ ആളില്ല

09:35 AM
26/02/2020

മൂ​വാ​റ്റു​പു​ഴ: കു​ടി​വെ​ള്ള പൈ​പ്പു​ക​ൾ പൊ​ട്ടി ജ​ലം റോ​ഡി​ലൊ​ഴു​കു​ന്ന​ത്​ തു​ട​രു​ന്ന​തി​നാ​ൽ ഉ​യ​ർ​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ല​ട​ക്കം ജ​നം വെ​ള്ള​ത്തി​ന്​ നെ​ട്ടോ​ട്ട​ത്തി​ൽ. വാ​ട്ട​ർ അ​തോ​റി​റ്റി ക​രാ​റു​കാ​ർ​ക്ക്​ അ​റ്റ​കു​റ്റ​പ്പ​ണി​യു​ടെ പ​ണം ന​ൽ​കാ​ത്ത​തി​നാ​ൽ അ​വ​ർ സ​മ​ര​ത്തി​ലാ​ണ്. ഇ​തോ​ടെ പൊ​ട്ടി​യ പൈ​പ്പു​ക​ൾ ന​ന്നാ​ക്കാ​ൻ ആ​ളി​ല്ലാ​തെ സ്ഥി​തി​യാ​ണ്. ന​ഗ​ര​ത്തി​ൽ മാ​ത്രം നാ​ൽ​പ​തോ​ളം സ്ഥ​ല​ങ്ങ​ളി​ലാ​ണ് പൈ​പ്പ് പൊ​ട്ടി ല​ക്ഷ​ക്ക​ണ​ക്കി​ന് ലി​റ്റ​ർ ജ​ലം പാ​ഴാ​ക​ു​ന്ന​ത്. ന​ഗ​ര​ത്തി​ലെ ഉ​യ​ർ​ന്ന പ്ര​ദേ​ശ​ങ്ങ​ളാ​യ ആ​ശ്ര​മം ടോ​പ്, കു​ന്ന​പ്പി​ള്ളി മ​ല, കു​ര്യ​ന്മ​ല, പി​റ​വം റോ​ഡ്‌, ത​ർ​ബി​യ​ത്ത് ന​ഗ​ർ, തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ൽ കു​ടി​വെ​ള്ളം എ​ത്തി​യി​ട്ട് ദി​വ​സ​ങ്ങ​ൾ ക​ഴി​ഞ്ഞു. ആ​ശ്ര​മം ടോ​പ്പി​ലും കു​ന്ന​പ്പി​ള്ളി മ​ല​യി​ലും 15 ദി​വ​സം പി​ന്നി​ടു​മ്പോ​ഴും വെ​ള്ള​മി​ല്ല. ചൂ​ട്​ ക​ന​ത്ത് കി​ണ​റു​ക​ളും കു​ള​ങ്ങ​ളും വ​റ്റി​യ​തോ​ടെ ഉ​യ​ർ​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ലു​ള്ള​വ​ർ ആ​ശ്ര​യി​ക്കു​ന്ന​ത് വാ​ട്ട​ർ അ​തോ​റി​റ്റി​യു​ടെ ജ​ല​െ​ത്ത​യാ​ണ്.

എ​ന്നാ​ൽ, മെ​യി​ൻ പൈ​പ്പു​ക​ൾ അ​ട​ക്കം പൊ​ട്ടി​യ​തി​നാ​ൽ ഉ​യ​ർ​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്ക് വെ​ള്ളം എ​ത്തു​ന്നി​ല്ല. ആ​ശ്ര​മം ടോ​പ്പി​ന് താ​ഴെ റോ​ഡി​ൽ നാ​ലി​ട​ത്താ​ണ് പൈ​പ്പ് പൊ​ട്ടി​യ​ത്. ഇ​തി​നു​പു​റ​മെ വാ​ഴ​ക്കു​ളം വ​രെ വെ​ള്ളം എ​ത്തി​ക്കു​ന്ന മെ​യി​ൻ പൈ​പ്പ് പി.​ഒ ജ​ങ്​​ഷ​നി​ൽ പൊ​ട്ടി ജ​ലം കാ​ന​യി​ലൂ​ടെ ഒ​ഴു​കി പു​ഴ​യി​ലേ​ക്ക് പോ​വു​ക​യാ​ണ്. മി​നി​റ്റി​ൽ ആ​യി​ര​ക്ക​ണ​ക്കി​ന് ലി​റ്റ​ർ വെ​ള്ള​മാ​ണ് ഇ​ങ്ങ​നെ ന​ഷ്​​ട​പ്പെ​ടു​ന്ന​ത്. വാ​ട്ട​ര്‍ അ​തോ​റി​റ്റി ക​രാ​റു​കാ​ര്‍ക്ക് ക​ഴി​ഞ്ഞ ര​ണ്ടു​കൊ​ല്ല​മാ​യി ന​ട​ത്തി​യ നി​ർ​മാ​ണ​പ്ര​വൃ​ത്തി​ക​ളു​ടെ പ​ണം കു​ടി​ശ്ശി​ക​യാ​യ​താ​ണ് അ​റ്റ​കു​റ്റ​പ്പ​ണി അ​ട​ക്കം നി​ർ​ത്തി​െ​വ​ക്കാ​ൻ കാ​ര​ണ​മാ​യ​ത്. ചെ​റു​കി​ട ക​രാ​റു​കാ​ര്‍ നി​ർ​മാ​ണ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക്​ എ​ടു​ത്ത ബാ​ങ്ക് വാ​യ്പ​ക​ള്‍ തി​രി​ച്ച​ട​ക്കാ​ന്‍ ക​ഴി​യാ​ത്ത​തി​നാ​ല്‍ ജ​പ്തി​ഭീ​ഷ​ണി നേ​രി​ടു​ക​യാ​ണ്. ക​രാ​റു​കാ​രു​ടെ സ​മ​രം ആ​രം​ഭി​ച്ച് ഒ​രാ​ഴ്ച പി​ന്നി​ടു​മ്പോ​ൾ കു​ടി​വെ​ള്ള വി​ത​ര​ണം ആ​കെ താ​റു​മാ​റാ​യി. ഇ​തി​നി​ടെ, സ​മ​രം അ​വ​സാ​നി​പ്പി​ക്കു​ന്ന​തി​ന്​ എ​ൽ​ദോ എ​ബ്ര​ഹാം എം.​എ​ൽ.​എ മു​ൻ​കൈ എ​ടു​ത്ത് തി​രു​വ​ന​ന്ത​പു​ര​ത്ത് ജ​ല​വി​ഭ​വ​മ​ന്ത്രി കെ. ​കൃ​ഷ്ണ​ന്‍കു​ട്ടി​യു​മാ​യി ച​ര്‍ച്ച ന​ട​ത്തി​യെ​ങ്കി​ലും തീ​രു​മാ​ന​മു​ണ്ടാ​യി​ല്ല. ക​രാ​റു​കാ​രു​ടെ കു​ടി​ശ്ശി​ക ന​ൽ​കാ​ൻ പ​ണം ഇ​ല്ല​ന്ന​താ​ണ് ച​ർ​ച്ച പ​രാ​ജ​യ​പ്പെ​ടാ​ൻ കാ​ര​ണം. 

Loading...
COMMENTS