പറവൂർ നഗരസഭ മാലിന്യകേന്ദ്രത്തിൽ  വൻ തീപിടിത്തം

  • ഒമ്പത്​​ യൂനിറ്റ്​ മൂന്ന്​ മണിക്കൂർകൊണ്ടാണ്  തീ കെട​ുത്തിയത്​ 

  • കുടുംബശ്രീയുടെ മൂന്ന് ഓട്ടോ കത്തി

11:52 AM
24/02/2020
പറവൂർ വെടിമറയിലെ മാലിന്യസംഭരണ കേന്ദ്രത്തിലുണ്ടായ അഗ്​നിബാധ 2. തീഅണക്കുന്ന അഗ്​നിരക്ഷാസേന

പ​റ​വൂ​ർ: ന​ഗ​ര​സ​ഭ​യു​ടെ വെ​ടി​മ​റ​യി​ലെ മാ​ലി​ന്യ​സം​ഭ​ര​ണ​കേ​ന്ദ്ര​ത്തി​ൽ വ​ൻ തീ ​പി​ടി​ത്തം. ഞാ​യ​റാ​ഴ്​​ച വൈ​കീ​ട്ട്​ മൂ​ന്നോ​ടെ​യാ​ണ് ര​ണ്ട​ര ഏ​ക്ക​ർ മാ​ലി​ന്യ​സം​ഭ​ര​ണ​കേ​ന്ദ്ര​ത്തി​ൽ തീ​പി​ടി​ച്ച​ത്. വീ​ടു​ക​ളി​ൽ​നി​ന്ന്​ ശേ​ഖ​രി​ച്ച് ക​യ​റ്റി അ​യ​ക്കാ​ൻ സൂ​ക്ഷി​ച്ചി​രു​ന്ന പ​ത്ത് ട​ണ്ണോ​ളം പ്ലാ​സ്​​റ്റി​ക് മാ​ലി​ന്യം ക​ത്തി. വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ​നി​ന്ന്​ എ​ത്തി​യ ഏ​ഴോ​ളം അ​ഗ്​​നി​ര​ക്ഷാ​സേ​ന യൂ​നി​റ്റു​ക​ളി​ൽ​നി​ന്നാ​യി ഒ​മ്പ​ത് ഫ​യ​ർ​എ​ൻ​ജി​നു​ക​ൾ മൂ​ന്ന് മ​ണി​ക്കൂ​േ​റാ​ളം ന​ട​ത്തി​യ ശ്ര​മ​ഫ​ല​മാ​യാ​ണ് തീ ​നി​യ​ന്ത്രി​ക്കാ​ൻ ക​ഴി​ഞ്ഞ​ത്. കേ​ന്ദ്ര​ത്തി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന കു​ടും​ബ​ശ്രീ​ക്കാ​രു​ടെ മൂ​ന്ന് ഓ​ട്ടോ ക​ത്തി ന​ശി​ച്ചി​ട്ടു​ണ്ട്.പ​റ​വൂ​ർ അ​ഗ്​​നി​ര​ക്ഷാ നി​ല​യ​ത്തി​ന്​ 50 മീ​റ്റ​ർ അ​ക​ലെ​യാ​ണ് മാ​ലി​ന്യ​സം​ഭ​ര​ണ​കേ​ന്ദ്രം. തീ​യും പി​ന്നീ​ട് പു​ക​യും ഉ​യ​രു​ന്ന​ത് ക​ണ്ടി​ട്ടും അ​ഗ്​​നി​ര​ക്ഷാ​സേ​ന ജീ​വ​ന​ക്കാ​ർ ആ​ദ്യം അ​വ​ഗ​ണി​ക്കു​ക​യാ​യി​രു​ന്നു. പി​ന്നീ​ട് തീ ​ആ​ളി​പ്പ​ട​രു​ക​യും പ്ര​ദേ​ശ​മാ​കെ പു​ക​കൊ​ണ്ട് നി​റ​യു​ക​യും ചെ​യ്ത​പ്പോ​ൾ സ​മീ​പ​വാ​സി​ക​ൾ പ​രി​ഭ്രാ​ന്ത​രാ​യി.

ഇ​തി​ന് ശേ​ഷ​മാ​ണ് അ​ഗ്​​നി​ര​ക്ഷാ​സേ​ന രം​ഗ​ത്തി​റ​ങ്ങി​യെ​തെ​ന്ന് ആ​ക്ഷേ​പ​മു​ണ്ട്. ര​ണ്ട് ഫ​യ​ർ എ​ൻ​ജി​ൻ ഉ​ണ്ടാ​യി​രു​ന്നി​ട്ടും ഒ​ന്നി​ൽ മാ​ത്ര​മേ വെ​ള്ളം ഉ​ണ്ടാ​യി​രു​ന്നു​ള്ളു. ഒ​രു​ഡ്രൈ​വ​ർ മാ​ത്ര​മേ ഈ ​സ​മ​യം സ്ഥ​ല​ത്തു​ണ്ടാ​യി​രു​ന്നു​ള്ളൂ​വെ​ന്നും പ​റ​യു​ന്നു. തു​ട​ർ​ന്ന്​ ദു​ര​ന്ത​നി​വാ​ര​ണ വി​ഭാ​ഗം ഡെ​പ്യൂ​ട്ടി ക​ല​ക്ട​ർ കെ.​ടി. സ​ന്ധ്യ​ദേ​വി​യു​ടെ ഇ​ട​പെ​ട​ൽ മൂ​ലം മാ​ള, കൊ​ടു​ങ്ങ​ല്ലൂ​ർ, വൈ​പ്പി​ൻ, ഏ​ലൂ​ർ, എ​റ​ണാ​കു​ളം, ആ​ലു​വ എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്ന്​ കൂ​ടു​ത​ൽ അ​ഗ്​​നി​ര​ക്ഷാ​സേ​ന യൂ​നി​റ്റു​ക​ൾ എ​ത്തി​ക്കു​ക​യാ​യി​രു​ന്നു. ഇ​തി​നി​െ​ട, പു​ക​മൂ​ലം നി​ര​വ​ധി പേ​ർ​ക്ക് ശ്വാ​സം​മു​ട്ട​ൽ അ​നു​ഭ​വ​പ്പെ​ട്ടു. മു​ൻ എം.​പി കെ.​പി. ധ​ന​പാ​ല​ൻ, മു​ൻ എം.​എ​ൽ.​എ പി. ​രാ​ജു, ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ ഡി. ​രാ​ജ്കു​മാ​ർ, മു​ൻ ചെ​യ​ർ​മാ​ൻ​മാ​രാ​യ ര​മേ​ഷ് ഡി. ​കു​റു​പ്പ്, വ​ത്സ​ല പ്ര​സ​ന്ന​കു​മാ​ർ, കൗ​ൺ​സി​ല​ർ​മാ​രാ​യ കെ.​എ. വി​ദ്യാ​ന​ന്ദ​ൻ, സ​ജി ന​മ്പ്യ​ത്ത്, ന​ബീ​സ ബാ​വ, ത​ഹ​സി​ൽ​ദാ​ർ കെ.​വി. അം​ബ്രോ​സ്, വി​ല്ലേ​ജ് ഓ​ഫി​സ​ർ ഗോ​പ​കു​മാ​ർ തു​ട​ങ്ങി​യ​വ​ർ സം​ഭ​വ​സ്ഥ​ല​ത്ത്​ എ​ത്തി. 

Loading...
COMMENTS