കൊറോണ: നിരീക്ഷണത്തിൽ 315 പേ​ർ

  • വീടുകളിൽ 303 പേർ •ആശുപത്രികളിൽ 12 •ആ​രി​ലും രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളി​ല്ല

10:59 AM
05/02/2020
ക​ല​ക്ട​റേ​റ്റി​ലെ അ​ടി​യ​ന്ത​ര​ഘ​ട്ട കാ​ര്യ​നി​ർ​വ​ഹ​ണ കേ​ന്ദ്ര​ത്തി​ൽ സ​ജ്ജ​മാ​ക്കി​യ കൊ​റോ​ണ ക​ൺ​ട്രോ​ൾ റൂം

കൊ​ച്ചി: കൊ​റോ​ണ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ജി​ല്ല​യി​ൽ വീ​ടു​ക​ളി​ലും ആ​ശു​പ​ത്രി​ക​ളി​ലു​മാ​യി നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത് 315 പേ​ർ. വീ​ടു​ക​ളി​ൽ 303 പേ​രും ആ​ശു​പ​ത്രി​ക​ളി​ൽ 12 പേ​രു​മാ​ണു​ള്ള​ത്. 28 ദി​വ​സ​ത്തി​നു​ള്ളി​ൽ ചൈ​ന​യി​ലെ രോ​ഗ​ബാ​ധി​ത പ്ര​ദേ​ശ​ങ്ങ​ൾ സ​ന്ദ​ർ​ശി​ച്ച്  മ​ട​ങ്ങി​വ​ന്ന 18 പേ​രെ​ക്കൂ​ടി മു​ൻ​ക​രു​ത​ൽ ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി സ്വ​ന്തം വീ​ടു​ക​ളി​ൽ  ത​ന്നെ ക​ഴി​യാ​ൻ ആ​വ​ശ്യ​പ്പെ​ട്ട​തും ഉ​ൾ​പ്പെ​ടു​ത്തി​യു​ള്ള ക​ണ​ക്കാ​ണി​ത്.ആ​രി​ലും രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളി​ല്ല. ക​ള​മ​ശ്ശേ​രി മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​ഞ്ഞി​രു​ന്ന​വ​രി​ൽ അ​ഞ്ച് പേ​രെ കൂ​ടി ചൊ​വ്വാ​ഴ്ച ഡി​സ്ചാ​ർ​ജ് ചെ​യ്തു.

ഇ​പ്പോ​ൾ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ അ​ഞ്ച​ു​പേ​രാ​ണ് നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത്. സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ഒ​രു സം​ശ​യാ​സ്പ​ദ​മാ​യ കേ​സ് നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യു​ന്ന​വ​രു​ടെ ആ​രോ​ഗ്യ​നി​ല തൃ​പ്തി​ക​ര​മാ​ണെ​ന്ന്​ ക​ല​ക്ട​ർ അ​റി​യി​ച്ചു. കൊ​റോ​ണ പ്ര​തി​രോ​ധം സം​ബ​ന്ധി​ച്ച നോ​ഡ​ൽ ഓ​ഫി​സ​ർ​മാ​രു​ടെ അ​വ​ലോ​ക​ന യോ​ഗം ക​ല​ക്ട​റു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്നു. മെ​ഡി​ക്ക​ൽ മാ​സ്‌​കു​ക​ൾ, ഗ്ലൗ​സ് വി​ല വി​ത​ര​ണ​ക്കാ​ർ വ​ർ​ധി​പ്പി​ച്ച​താ​യി യോ​ഗ​ത്തി​ൽ പ​രാ​തി ഉ​യ​ർ​ന്നു. ഇത് ത​ട​യാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന്​ ക​ല​ക്ട​ർ അ​റി​യി​ച്ചു.

Loading...
COMMENTS