Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightമതേതരത്വത്തിെൻറ...

മതേതരത്വത്തിെൻറ പ്രതിരോധമായി മനുഷ്യഭൂപടം

text_fields
bookmark_border
മതേതരത്വത്തിെൻറ പ്രതിരോധമായി മനുഷ്യഭൂപടം
cancel
camera_alt???????? ????????? ????????????? ??????????????????? ??.???.????? ?????? ????????????????? ??????????????? ??? ???????? ??????????????? ????????? ????????????????? ?????????????????????? ????????????? ???????????????? ??????????? ????? ??.???.?????? ?????????? ??????? ???????? ??.??? ???????????? ???????????????????????????. ????????????? ???????????????, ????? ????? ??.???, ??.????. ?????????????, ??.???. ?????????? ??.????.??, ??. ??????, ???. ??????????????, ??.????.?????????? ??.???. ????????

കൊ​ച്ചി: ഭ​ര​ണ​ഘ​ട​ന​യു​ടെ ആ​ത്മാ​വി​ന് മു​റി​വേ​ൽ​പ്പി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​വ​ർ​ക്ക് മു​ന്നി​ൽ മ​തേ​ത​ര​ത്വ​ത്തി​െൻറ പ്ര​തി​രോ​ധം തീ​ർ​ത്ത് ഗാ​ന്ധി ര​ക്ത​സാ​ക്ഷി​ത്വ ദി​ന​ത്തി​ൽ യു.​ഡി.​എ​ഫി​െൻറ മ​നു​ഷ്യ​ഭൂ​പ​ടം. രാ​ജ്യം മ​ത​ത്തി​െൻറ പേ​രി​ൽ​വെ​ട്ടി​മു​റി​ക്കാ​നും ഭ​ര​ണ​ഘ​ട​ന​ക്ക് ച​ര​മ​ക്കു​റി​പ്പെ​ഴു​താ​നും ഗാ​ന്ധി​ഘാ​ത​ക​രെ അ​നു​വ​ദി​ക്കി​ല്ലെ​ന്ന ഉ​റ​ച്ച പ്ര​ഖ്യാ​പ​ന​മാ​യി പ​രി​പാ​ടി മാ​റി. ജി​ല്ല​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്നെ​ത്തി​യ പ്ര​വ​ർ​ത്ത​ക​ർ ത്രി​വ​ർ​ണ തൊ​പ്പി​ക​ള​ണി​ഞ്ഞ് ഇ​ന്ത്യ​ൻ​ഭൂ​പ​ട​മാ​യി അ​ണി​നി​ര​ന്നു. മ​ഹാ​ത്മാ​ഗാ​ന്ധി​ക്ക് വെ​ടി​യേ​റ്റ വൈ​കീ​ട്ട് 5.17ന് ​ഭ​ര​ണ​ഘ​ട​ന സം​ര​ക്ഷ​ണ പ്ര​തി​ജ്ഞ ചൊ​ല്ലി. സ​മ്മേ​ള​നം മു​തി​ർ​ന്ന കോ​ൺ​ഗ്ര​സ് നേ​താ​വ് പി.​പി. ത​ങ്ക​ച്ച​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ല യു.​ഡി.​എ​ഫ് ചെ​യ​ർ​മാ​ൻ എം.​ഒ.​ജോ​ൺ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മ​ത്തിെ​ന​തി​രാ​യ പ്ര​ക്ഷോ​ഭം ബി.​ജെ.​പി ഭ​ര​ണ​ത്തി​ൽ​നി​ന്ന്​ മോ​ചി​പ്പി​ക്കാ​ന​ു​ള്ള ര​ണ്ടാം സ്വാ​ത​ന്ത്ര്യ സ​മ​ര​മാ​യി വേ​ണം കാ​ണാ​നെ​ന്ന് ത​ങ്ക​ച്ച​ൻ പ​റ​ഞ്ഞു. ആ​ർ.​എ​സ്.​എ​സി​െൻറ തീ​രു​മാ​ന​ങ്ങ​ൾ ഓ​രോ​ന്നോ​രോ​ന്നാ​യി മോ​ദി സ​ർ​ക്കാ​ർ ന​ട​പ്പാ​ക്കു​ക​യാ​ണ്. പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മം ന​ട​പ്പാ​യാ​ൽ ഭ​ര​ണ ഘ​ട​ന​യു​ടെ അ​ടി​സ്ഥാ​ന ത​ത്ത്വ​മാ​യ മ​തേ​ത​ര​ത്വം ഇ​ല്ലാ​താ​കും. അ​ത് രാ​ജ്യ​ത്തി​െൻറ നി​ല​നി​ൽ​പ്പി​നെ​യും കെ​ട്ടു​റ​പ്പി​നെ​യും പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

യു.​ഡി.​എ​ഫ് ക​ൺ​വീ​ന​ർ ബെ​ന്നി ബെ​ഹ​നാ​ൻ എം.​പി പ്ര​തി​ജ്ഞ ചൊ​ല്ലി​ക്കൊ​ടു​ത്തു. യു.​ഡി.​എ​ഫ് ഘ​ട​ക​ക​ക്ഷി നേ​താ​ക്ക​ളും എം.​പി​മാ​രും എം.​എ​ല്‍.​എ​മാ​രും ഉ​ൾ​പ്പെ​ടെ നി​ര​വ​ധി പേ​ർ പ​ങ്കെ​ടു​ത്തു. പ്ര​ഫ.​എം.​ലീ​ലാ​വ​തി, പ്ര​ഫ.​കെ.​അ​ര​വി​ന്ദാ​ക്ഷ​ൻ, കെ.​എ​ൽ. മോ​ഹ​ന​വ​ർ​മ, അ​ലി​ഗ​ഡ് സ​ർ​വ​ക​ലാ​ശാ​ല മു​ൻ വി.​സി ഡോ. ​അ​ബ്​​ദു​ൽ അ​സീ​സ്, പ്ര​ഫ.​തോ​മ​സ് മാ​ത്യു, ആ​ർ.​ഗോ​പാ​ല​കൃ​ഷ്ണ​ൻ, ആ​ർ.​എ​സ്.​പി ദേ​ശീ​യ സെ​ക്ര​ട്ട​റി മ​നോ​ജ് ഭ​ട്ടാ​ചാ​ര്യ, ഹൈ​ബി ഈ​ഡ​ൻ എം.​പി, എം.​എ​ൽ.​എ​മാ​രാ​യ അ​ൻ​വ​ർ സാ​ദ​ത്ത്, എ​ൽ​ദോ​സ് കു​ന്ന​പ്പ​ള്ളി, വി.​കെ. ഇ​ബ്രാ​ഹിം​കു​ഞ്ഞ്, ടി.​ജെ. വി​നോ​ദ്, റോ​ജി എം.​ജോ​ൺ എ​ന്നി​വ​ർ സം​സാ​രി​ച്ചു. കെ.​പി.​സി.​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യ മാ​ത്യു കു​ഴ​ൽ​നാ​ട​ൻ, ബി.​എ. അ​ബ്​​ദു​ൽ മു​ത്ത​ലി​ബ്, ജെ​യ്സ​ൺ ജോ​സ​ഫ്, ടി.​എം. സ​ക്കീ​ർ ഹു​സൈ​ൻ, മു​ൻ കേ​ന്ദ്ര​മ​ന്ത്രി, പ്ര​ഫ.​കെ.​വി.​തോ​മ​സ്, മു​ൻ മ​ന്ത്രി​മാ​രാ​യ ഡൊ​മി​നി​ക് പ്ര​സ​േ​ൻ​റ​ഷ​ൻ, കെ.​ബാ​ബു, മു​ൻ എം.​പി. കെ.​പി. ധ​ന​പാ​ല​ൻ, ദീ​പ്തി മേ​രി വ​ർ​ഗീ​സ്, എം.​എം.​ഫ്രാ​ൻ​സി​സ്, വി.​ഇ. അ​ബ്​​ദു​ൽ ഗ​ഫൂ​ർ, ഷി​ബു തെ​ക്കും​പു​റം, വി​ൻ​സ​ൻ​റ് ജേ​ക്ക​ബ്, ടി.​ആ​ർ. ദേ​വ​ൻ, പി. ​രാ​ജേ​ഷ്, അ​ജ​യ് ത​റ​യി​ല്‍, മു​ഹ​മ്മ​ദ് ഷി​യാ​സ്, വേ​ണു​ഗോ​പാ​ൽ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം വ​ഹി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
News Summary - local news
Next Story