Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightവാഹനങ്ങളിൽനിന്ന്​...

വാഹനങ്ങളിൽനിന്ന്​ പെട്രോൾ ഊറ്റുന്ന സംഘങ്ങൾ വ്യാപകം

text_fields
bookmark_border
വാഹനങ്ങളിൽനിന്ന്​ പെട്രോൾ ഊറ്റുന്ന സംഘങ്ങൾ വ്യാപകം
cancel
camera_alt?????????????? ???????? ?????? ?????????????? ??????????????? ???????? ??????? ??????

കൊ​ച്ചി: ന​ഗ​ര​ത്തി​ലെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ പാ​ർ​ക്ക് ചെ​യ്യു​ന്ന ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ളി​ൽ​നി​ന്ന് പെ​ട്രോ​ൾ ഊ​റ്റു​ന്ന സം​ഘ​ങ്ങ​ൾ വ്യാ​പ​കം. രാ​പ്പ​ക​ൽ വ്യ​ത്യാ​സ​മി​ല്ലാ​തെ​യാ​ണ് മോ​ഷ​ണം. ഞാ​യ​റാ​ഴ്​​ച പു​ല​ർ​ച്ചെ പെ​ട്രോ​ൾ മോ​ഷ​ണ​ത്തി​നി​ടെ പു​ല്ലേ​പ്പ​ടി​യി​ൽ​നി​ന്ന്​ ര​ണ്ട് വി​ദ്യാ​ർ​ഥി​ക​ൾ പി​ടി​യി​ലാ​യി. തൊ​ടു​പു​ഴ​യി​ലെ കോ​ള​ജി​ൽ പ​ഠി​ക്കു​ന്ന ഇ​വ​ർ കൊ​ടു​ങ്ങ​ല്ലൂ​ർ സ്വ​ദേ​ശി​ക​ളാ​ണ്. നാ​ല് പേ​ർ ചേ​ർ​ന്നാ​യി​രു​ന്നു പു​ല​ർ​​ച്ചെ ര​ണ്ടി​ന്​ പെ​ട്രോ​ൾ മോ​ഷ​ണം ന​ട​ത്തി​യ​ത്. ഇ​ത്​ ക​ണ്ട നാ​ട്ടു​കാ​ർ യു​വാ​ക്ക​ളെ പി​ടി​കൂ​ടി പൊ​ലീ​സി​ൽ ഏ​ൽ​പ്പി​ക്കു​ക​യാ​യി​യി​രു​ന്നു. ര​ണ്ടു​പേ​ർ ഓ​ടി ര​ക്ഷ‍പ്പെ​ട്ടു. ക​ഴി​ഞ്ഞ ദി​വ​സ​വും പു​ല്ലേ​പ്പ​ടി പാ​ല​ത്തി​ന് സ​മീ​പം പാ​ർ​ക്ക്​ ചെ​യ്​​ത വാ​ഹ​ന​ങ്ങ​ളി​ൽ​നി​ന്ന്​ പെ​ട്രോ​ൾ മോ​ഷ്​​ടി​ക്കു​ക​യും വാ​ഹ​ന​ങ്ങ​ൾ​ക്ക് കേ​ടു​പാ​ട​ുക​ൾ വ​രു​ത്തു​ക​യും ചെ​യ്തി​രു​ന്നു.

എ​റ​ണാ​കു​ളം നോ​ർ​ത്ത് റെ​യി​ൽ​വെ സ്റ്റേ​ഷ​ൻ പ​രി​സ​രം, നോ​ർ​ത്ത് പാ​ല​ത്തി​ന് കീ​ഴി​ലെ ഭാ​ഗം, സൗ​ത്ത് റെ​യി​ൽ​വെ പ​രി​സ​രം, കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സ് സ്​​റ്റാ​ൻ​ഡ്​ പ​രി​സ​രം, ജ​ന​റ​ൽ ആ​ശു​പ​ത്രി​ക്ക് സ​മീ​പം തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ൽ​നി​ന്നാ​ണ്​ പ്ര​ധാ​ന​മാ​യും പ്രെ​ട്രോ​ൾ ഊ​റ്റ​ൽ ന​ട​ക്കു​ന്ന​ത്. ബൈ​ക്ക് ഉ​ട​മ​സ്ഥ​രെ പോ​ലെ ചു​റ്റി​പ്പ​റ്റി നി​ൽ​ക്കു​ക​യും സ​മീ​പ​ത്തു​ള്ള​വ​രെ വി​ദ​ഗ്ധ​മാ​യി ക​ബ​ളി​പ്പി​ച്ചു​കൊ​ണ്ടു​മാ​യി​രി​ക്കും പെ​ട്രോ​ൾ ഊ​റ്റു​ന്ന​ത്.​ ആ​ളു​ക​ൾ പൊ​ലീ​സി​ൽ പ​രാ​തി​പ്പെ​ടു​ന്ന​ത് വി​ര​ള​മാ​ണെ​ന്ന​ത് ഇ​ത്ത​ര​ക്കാ​ർ​ക്ക് കൂ​ടു​ത​ൽ ഗു​ണം ചെ​യ്യു​ന്നു. സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി​യി​രി​ക്കു​ക​യാ​ണ് പൊ​ലി​സ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
News Summary - local news
Next Story