Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightമദ്യപരെ...

മദ്യപരെ പിടികൂടാനെത്തിയ പൊലീസിനെ ആക്രമിച്ചു; രണ്ടുപേർ അറസ്​റ്റിൽ

text_fields
bookmark_border
മദ്യപരെ പിടികൂടാനെത്തിയ പൊലീസിനെ ആക്രമിച്ചു; രണ്ടുപേർ അറസ്​റ്റിൽ
cancel
camera_alt?????????? , ???????

മൂ​വാ​റ്റു​പു​ഴ: പൊ​തു​സ്ഥ​ല​ത്തി​രു​ന്ന് മ​ദ്യ​പി​ച്ച​വ​രെ പി​ടി​കൂ​ടാ​നെ​ത്തി​യ പൊ​ലീ​സി​നെ​തി​രെ ആ​ക്ര​മ​ണം. ശ​നി​യാ​ഴ്ച രാ​ത്രി 11ഓ​ടെ 130 ജ​ങ്​​ഷ​നി​ലാ​ണ് സം​ഭ​വം. പൊ​തു​സ്ഥ​ല​ത്തി​രു​ന്ന് മ​ദ്യ​പി​ക്കു​ന്ന​താ​യ പ​രാ​തി​യെ​ത്തു​ട​ർ​ന്ന് സ്ഥ​ല​ത്തെ​ത്തി​യ മൂ​വാ​റ്റു​പു​ഴ സ്​​റ്റേ​ഷ​നി​ലെ ഗ്രേ​ഡ് എ​സ്.​ഐ പി.​ഐ. ഇ​ബ്രാ​ഹിം, സി​വി​ൽ പൊ​ലീ​സ്​ ഓ​ഫി​സ​ർ എം.​എ​ച്ച്. ഷ​ഫീ​ഖ് എ​ന്നി​വ​ർ​ക്കു​നേ​രെ​യാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. സം​ഭ​വ​മ​റി​ഞ്ഞെ​ത്തി​യ പ്രി​ൻ​സി​പ്പ​ൽ എ​സ്.​ഐ ടി.​എം. സൂ​ഫി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പൊ​ലീ​സ് സം​ഘം മ​ദ്യ​പ​സം​ഘ​ത്തെ അ​റ​സ്​​റ്റ് ചെ​യ്തു.

മാ​റാ​ടി ന​ടു​ക്കു​ടി​യി​ൽ അ​ജി​ത് (23), ചെ​റു​തോ​ണി പു​ത്ത​ൻ​പു​ര​യ്ക്ക​ൽ അ​ഭി​ലാ​ഷ് (36) എ​ന്നി​വ​രാ​ണ് അ​റ​സ്​​റ്റി​ലാ​യ​ത്. ഇ​വ​രെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ്​​ ചെ​യ്തു. സം​ഭ​വ​ത്തെ​തു​ട​ർ​ന്ന് ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ വൈ​ദ്യ​പ​രി​ശോ​ധ​ന​ക്കെ​ത്തി​ച്ച പ്ര​തി​ക​ളി​ൽ ഒ​രാ​ൾ നെ​ഞ്ചു​വേ​ദ​ന അ​നു​ഭ​വ​പ്പെ​ടു​ന്നു​വെ​ന്ന് പ​റ​ഞ്ഞ​തോ​ടെ ഇ​യാ​ളെ കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് മാ​റ്റി​യ​ത്​ പൊ​ലീ​സി​ന്​ വി​ന​യാ​യി. പൊ​ലീ​സി​​െൻറ ചെ​ല​വി​ൽ സ്വ​കാ​ര്യ ആം​ബു​ല​ൻ​സി​ൽ മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ​ത്തി​ച്ച ഇ​യാ​ളെ വി​ദ​ഗ്ധ​പ​രി​ശോ​ധ​ന​ക്ക്​ വി​ധേ​യ​മാ​ക്കി​യ​പ്പോ​ൾ കു​ഴ​പ്പ​മൊ​ന്നു​മി​െ​ല്ല​ന്ന്​ ക​ണ്ടെ​ത്തി. പി​ന്നീ​ട്​ തി​രി​ച്ചു​കൊ​ണ്ടു​വ​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
News Summary - local news
Next Story