ഇ​ട​യാ​റി​ൽ പോത്ത് വിരണ്ടോടി; പിന്നാ​ലെ പാഞ്ഞ്​ നാട്ടുകാർ

  • മ​ണി​ക്കൂ​റു​ക​ൾ നീ​ണ്ട പ​രി​ശ്ര​മ​ത്തി​നൊ​ടു​വി​ൽ പി​ടി​യിലായി​ 

10:36 AM
11/10/2019
ഇടയാർ എം.പി.ഐയിൽനിന്ന്​ വിരണ്ടോടിയ പോത്ത്

കൂ​ത്താ​ട്ടു​കു​ളം: ഇ​ട​യാ​റി​ലെ മീ​റ്റ് പ്രോ​ഡ​ക്ട്​​സ്​ ഓ​ഫ് ഇ​ന്ത്യ​യി​ൽ ക​ശാ​പ്പി​നെ​ത്തി​ച്ച പോ​ത്ത് ജീ​വ​ന​ക്കാ​രെ വെ​ട്ടി​ച്ച്​ വി​ര​ണ്ടോ​ടി. വ്യാ​ഴാ​ഴ്ച ഉ​ച്ച​ക്ക് 12.30നാ​ണ് സം​ഭ​വം. ക​മ്പ​നി​യു​ടെ യാ​ർ​ഡി​ൽ സ്ലോ​ട്ട​റി​ങ് യൂ​നി​റ്റി​​െൻറ ഭാ​ഗ​ത്തു​നി​ന്നാ​ണ് പോ​ത്ത് വി​ര​ണ്ടോ​ടി​യ​ത്. പി​ന്നെ നാ​ടു​മു​ഴു​വ​ൻ പോ​ത്തി​​െൻറ പി​ന്നാ​ലെ ഓ​ടു​ന്ന കാ​ഴ്ച​യാ​ണു​ണ്ടാ​യ​ത്. പോ​ത്ത് തൊ​ട്ട​ടു​ത്തു​ള്ള മു​ത്തു​പ​തി​ക്ക​ൽ മ​ല​യി​ലേ​ക്ക് ക​യ​റി റ​ബ​ർ തോ​ട്ട​ത്തി​ൽ നി​ല​യു​റ​പ്പി​ച്ചു. തു​ട​ർ​ന്ന് എം.​പി.​ഐ​യി​ലെ ജീ​വ​ന​ക്കാ​രും ഡോ​ക്ട​ർ​മാ​രും പോ​ത്തി​​െൻറ പി​ന്നാ​ലെ​യെ​ത്തി.

കൂ​ത്താ​ട്ടു​കു​ള​ത്തു​നി​ന്ന് അ​ഗ്​​നി​ര​ക്ഷാ​സേ​ന​യും സ്ഥ​ല​ത്തെ​ത്തി. ഇ​വ​ർ പോ​ത്തി​നെ പി​ടി​ക്കാ​ൻ ശ്ര​മം ആ​രം​ഭി​ച്ച​തോ​ടെ പോ​ത്ത് മ​ല​യി​ൽ​നി​ന്നി​റ​ങ്ങി ഇ​ട​യാ​ർ ക​വ​ല​യി​ലെ​ത്തി. തു​ട​ർ​ന്ന് ഇ​ട​യാ​ർ ക്ല​ബി​ന് സ​മീ​പം ഗ്രൗ​ണ്ടി​ൽ പ്ര​വേ​ശി​ച്ചു. ഈ ​ഭാ​ഗ​െ​ത്ത അം​ഗ​ൻ​വാ​ടി​യി​ൽ അ​പ​ക​ടം ഉ​ണ്ടാ​കാ​തി​രി​ക്കാ​ൻ കു​ട്ടി​ക​ളെ ഉ​ള്ളി​ലാ​ക്കി വാ​തി​ല​ട​ച്ചു. അ​വി​ടെ​നി​ന്ന്​ പോ​ത്ത് ക​മ്പ​നി​യു​ടെ പി​റ​കി​ലെ വ​ഴി​യി​ലൂ​ടെ ഓ​ടി. തു​ട​ർ​ന്ന് നാ​ട്ടു​കാ​രും ഫ​യ​ർ​ഫോ​ഴ്സും ചേ​ർ​ന്ന് മ​ണി​ക്കൂ​റു​ക​ൾ നീ​ണ്ട പ​രി​ശ്ര​മ​ത്തി​നൊ​ടു​വി​ലാ​ണ് പി​ടി​കൂ​ടി​യ​ത്.

Loading...
COMMENTS