ദിർഹം നൽകാമെന്നുപറഞ്ഞ്​ തട്ടിപ്പ്; നാല് ഇതര സംസ്ഥാനക്കാർ അറസ്​റ്റിൽ

10:59 AM
09/10/2019
ദിർഹം തട്ടിപ്പ് കേസിൽ മരട് പൊലീസ് അറസ്​റ്റ്​ ചെയ്ത ഷേക് ബാദുഷ, മുഹമ്മദ്‌ റഫീക്ക് തണ്ടാർ, അസന്നൂർ റഹ്മാൻ, സുബൻ ഖാൻ

മരട്: ദിർഹം നൽകി തട്ടിപ്പ് നടത്തിയ കേസിൽ നാല് ഇതര സംസ്ഥാനക്കാർ അറസ്​റ്റിൽ. അഹമ്മദാബാദ് സ്വദേശി സുബൈദ് ഖാൻ (25), ​െകാൽക്കത്ത സ്വദേശി ഷേക് ബാദുഷ (26), കാൺപൂർ സ്വദേശി മുഹമ്മദ് റഫീഖ് തണ്ടാർ (25), കൊൽക്കത്ത സ്വദേശി അൻസന്നൂർ റഹ്മാൻ (27) എന്നിവരെയാണ് മരട് പൊലീസ് അറസ്​റ്റ്​ ചെയ്തത്. സംഘത്തിലെ ഒരാളെകൂടി പിടികിട്ടാനുള്ളതായും മരട് സി.ഐ വിനോദ്കുമാർ പറഞ്ഞു. കൊച്ചി തൃക്കണാർവട്ടം സ്വദേശി ബാബു ഇസ്മയിലിനെയാണ് വഞ്ചിച്ചത്. 1000 രൂപ നൽകിയാൽ 1800 രൂപയുടെ ദിർഹം നൽകാമെന്ന് പറഞ്ഞാണ് സംഘം ബാബുവിനെ സമീപിച്ചത്. ഇതുപ്രകാരം ബാബു 1000 രൂപ നൽകുകയും പകരം സംഘം നൽകിയ ദിർഹം ബാങ്കിൽ നൽകിയപ്പോൾ 1800 രൂപ ലഭിക്കുകയും ചെയ്തു. പിന്നീട് കൂടുതൽ തുക നൽകിയാൽ ഇതുപ്രകാരമുള്ള ദിർഹം നൽകാമെന്ന് പറഞ്ഞ് സംഘം വീണ്ടും ബാബുവിനെ സമീപിച്ചു.

തുടർന്ന് ബാബു രണ്ടരലക്ഷം രൂപ നൽകുകയും അതിന് പകരമായുള്ള ദിർഹമടങ്ങിയ കവർ നൽകി സംഘം മടങ്ങുകയും ചെയ്തു. പോളിത്തീൻ പേപ്പർകൊണ്ട് മറച്ച കവറി​​െൻറ മുകൾഭാഗത്ത്​ ദിർഹം കാണത്തക്ക രീതിയിലായിരുന്നു കവർ തയാറാക്കിയത്​. കൊച്ചിയിലെ താമസ സ്​ഥലത്തെത്തി കവർ തുറന്നപ്പോഴാണ് വഞ്ചിക്കപ്പെട്ട വിവരമറിയുന്നത്. മുകൾ ഭാഗത്ത് മാത്രം രണ്ടിടത്തായി രണ്ട് ദിർഹം ​െവച്ച് താഴെ അതേ അളവിലുള്ള പേപ്പർ കഷണങ്ങളും ദിർഹത്തി​​െൻറ വലിപ്പത്തിലുള്ള അലക്ക് സോപ്പും ​െവച്ച് മറച്ചതായാണ് കാണപ്പെട്ടത്. തുടർന്ന് ബാബു മരട് സ്​റ്റേഷനിൽ പരാതി നൽകി. മരട് എസ്.ഐ റിജിൻ എം.തോമസ്, സീനിയർ സി.പി.ഒ രാജീവ് നാഥ്, സി.പി.ഒ അരുൺ രാജ് എന്നിവരുടെ നേതൃത്വത്തിൽ സംഘത്തി​​െൻറ മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ പ്രതികൾ കുടുങ്ങുകയായിരുന്നു. കൊച്ചിയിലെ വിവിധ ഭാഗങ്ങളിൽ നിന്നുമാണ് പിടിയിലായത്. പ്രതികളെ റിമാൻഡ്​ ചെയ്തു.

Loading...
COMMENTS