Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightലഹരിമരുന്ന്​ വേട്ട: ...

ലഹരിമരുന്ന്​ വേട്ട: സംയുക്​തപരിശോധന തുടരുന്നു

text_fields
bookmark_border
ലഹരിമരുന്ന്​ വേട്ട:  സംയുക്​തപരിശോധന തുടരുന്നു
cancel
camera_alt??.?? ?????? ??? ??????? ????????????????????? ?????? ???? ??????????????? ??????????????????

പെരുമ്പാവൂര്‍: നഗരത്തില്‍ മയക്കുമരുന്ന്​ ഉൾപ്പെടെയുളള ലഹരിവസ്തുക്കളുടെ വില്‍പന വര്‍ധിക്കുകയാണെന്ന വിവരത് തെതുടര്‍ന്ന് പൊലീസും എക്‌സൈസും നഗരസഭയും ആരംഭിച്ച പരിശോധന തുടരുന്നു. തുടര്‍ച്ചയായ പരിശോധനയുടെ ഭാഗമായി ഞായറാഴ ്ച പൊലീസും നഗരസഭയും സംയുക്തമായി പി.പി റോഡിലെ ഇതരസംസ്ഥാനക്കരുടെ വില്‍പന കേന്ദ്രങ്ങളില്‍നിന്ന് ബംഗാളി ബീഡികള് ‍ ഉൾപ്പെടെയുള്ളവ പിടിച്ചെടുത്തു. മുന്‍ ഞായറാഴ്ചകളില്‍ പ്രൈവറ്റ് സ്​റ്റാൻഡ്​ പരിസരങ്ങളിലും പി.പി റോഡിലും നടത്തിയ പരിശോധനകളില്‍ പാന്‍പരാഗ്, മുറുക്കാന്‍ കച്ചവടക്കാരെ പൊലീസ് പിടികൂടിയിരുന്നു.

പ്രൈവറ്റ് ബസ്​ സ്​റ്റാൻഡും പരിസരവും കേന്ദ്രീകരിച്ച് ലഹരിമാഫിയ സജീവമാണെന്ന് നിരന്തരം ആരോപണമുയര്‍ന്നതിനെ തുടര്‍ന്നാണ് പൊലീസും എക്‌സൈസും പരിശോധന ഊര്‍ജിതമാക്കിയത്. ഇവ നിയന്ത്രിക്കണമെന്നാവശ്യപ്പെട്ട് ഈ ഭാഗത്തെ വ്യാപാരികള്‍ അധികൃതര്‍ക്ക് നിവേദനം നല്‍കിയിരുന്നു. മര്‍ച്ചൻറ്​സ് അസോസിയേഷന്‍ കഴിഞ്ഞ ദിവസം വ്യാപാരികളെയും സന്നദ്ധസംഘടന നേതാക്കളെയും പൊലീസ്-എക്‌സൈസ് ഉദ്യോഗസ്ഥരെയും പങ്കെടുപ്പിച്ച് യോഗം ചേര്‍ന്നു. ഹരിയുൽപന്നങ്ങളുടെ വില്‍പന തടയുന്നതിനും സ്​റ്റാൻഡ്​ കേന്ദ്രീകരിച്ച് പുറത്തുവരുന്ന ആരോപണങ്ങള്‍ പരിശോധിക്കാനും പൊലീസും എക്‌സൈസും സ്വീകരിക്കുന്ന നടപടികള്‍ക്ക് യോഗം പിന്തുണ നല്‍കി.

കഞ്ചാവ് ഉള്‍പ്പെടെയുള്ളവയുടെ വിപണനം നിയന്ത്രിക്കാന്‍ പൊലീസും എക്‌സൈസും ഉന്നത ഉദ്യോഗസ്ഥരുടെ നിര്‍ദേശാനുസരണം ശക്തമായി രംഗത്തുണ്ട്. എക്‌സൈസ് പെരുമ്പാവൂര്‍ മേഖലയിലെ രണ്ടിടങ്ങളില്‍നിന്ന് കഴിഞ്ഞ ദിവസങ്ങളില്‍ നാലുപേരെ അറസ്​റ്റ്​ ചെയ്തിരുന്നു. ഒരുകേസില്‍ നാലുകിലോ കഞ്ചാവുമായി മൂന്നുപേരാണ് പിടിയിലായത്. ഇതര സംസ്ഥാനക്കാര്‍ നിരവധിയുള്ള മേഖലയായ പെരുമ്പാവൂരില്‍ ഇവയുടെ വില്‍പനയും ഉപയോഗവും അടിക്കടി വര്‍ധിക്കുകയാണെന്നാണ് വിവിധ ഏജന്‍സികള്‍ വ്യക്തമാക്കുന്നത്. ഇതി​​െൻറ അടിസ്ഥാനത്തില്‍ വരുംദിവസങ്ങളില്‍ പരിശോധന ശക്തമാക്കുമെന്നാണ് വിവരം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
News Summary - local news
Next Story