ഫണ്ടില്ല: പാലം നിർമാണം നിലച്ചു
text_fieldsകാലടി: സംസ്ഥാന സർക്കാർ അനുവദിച്ച ഫണ്ട് നൽകാത്തതിനാൽ വല്ലം കടവ്-പാറപ്പുറം പാലം നി ർമാണം നിലച്ചു. കഴിഞ്ഞ യു.ഡി.എഫ് സർക്കാർ പാലവും അപ്രോച്ച് റോഡും നിർമിക്കുന്നതിന് 40 കോ ടി രൂപ അനുവദിച്ചിരുന്നു. തുടർന്ന് ഇടതടവില്ലാതെ നിർമാണപ്രവർത്തനങ്ങൾ മുന്നോട്ടുപോയി. എന്നാൽ, ഫണ്ട് ലഭ്യമാക്കാത്തതിനെത്തുടർന്ന് കഴിഞ്ഞ മൂന്നുമാസമായി പണി നിർത്തിെവച്ചിരിക്കുകയാണ്. നിർമാണപ്രവൃത്തികളിൽ ഏർപ്പെട്ടിരുന്ന ഇതര സംസ്ഥാന തൊഴിലാളികൾ തിരിച്ചുപോവുകയും ചെയ്തു.
കാഞ്ഞൂർ പഞ്ചായത്ത് നിവാസികളുടെ പതിറ്റാണ്ടുകളായുള്ള സ്വപ്നമാണ് ഇതോടെ ആശങ്കയിലായത്. അൻവർ സാദത്ത് എം.എൽ.എയുടെ ശ്രമഫലമായി പാലവും അപ്രോച്ച് റോഡും നിർമിക്കുന്നതിനാവശ്യമായ പണവും ഭൂമിയും മറ്റ് അടിസ്ഥാന സൗകര്യങ്ങളും ഒരുക്കുകയുണ്ടായി. പാലം പൂർത്തിയായാൽ കാലടി ടൗണിൽ പ്രവേശിക്കാതെ തെക്കുകിഴക്കൻ മേഖലകളിൽനിന്ന് വരുന്ന യാത്രക്കാർക്ക് വിമാനത്താവളത്തിൽ എത്തിച്ചേരാനും എട്ട് കി.മീ. ദൂരം ലഭിക്കാനുമാകും. കൂടാതെ കാഞ്ഞൂർ, ശ്രീമൂലനഗരം പഞ്ചായത്ത് പ്രദേശങ്ങളുടെ വികസനവും ഇതിലൂടെ സാധ്യമാകും. അടിയന്തരമായി പാലം നിർമാണം പുനരാരംഭിക്കണമെന്നും എത്രയും വേഗം ഗതാഗതത്തിന് തുറന്നുകൊടുക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.