ബ്രഹ്മപുരം പ്ലാൻറ്​: ജൈവമാലിന്യ സംസ്കരണ നിരക്ക് കൂട്ടി

  • മുനിസിപ്പാലിറ്റികൾക്കും പഞ്ചായത്തുകൾക്കും ബാധകം

13:09 PM
23/07/2020
Brahmapuram-waste-Plant

കൊ​ച്ചി: ബ്ര​ഹ്മ​പു​രം പ്ലാ​ൻ​റി​ൽ ജൈ​വ​മാ​ലി​ന്യം സം​സ്ക​രി​ക്കു​ന്ന​തി​​െൻറ നി​ര​ക്ക് കൂ​ട്ടി. ബ്ര​ഹ്മ​പു​ര​ത്ത്​ കൊ​ണ്ടു​വ​ന്ന്​ മു​നി​സി​പ്പാ​ലി​റ്റി​ക​ളും പ​ഞ്ചാ​യ​ത്തു​ക​ളും മാ​ലി​ന്യം സം​സ്ക​രി​ക്കു​ന്ന​തി​​നു​ള്ള തു​ക​യാ​ണ്​ കോ​ർ​പ​റേ​ഷ​ൻ വ​ർ​ധി​പ്പി​ച്ച​ത്. എ​ന്തെ​ങ്കി​ലും കാ​ര​ണ​ത്താ​ൽ പ്ലാ​ൻ​റി​​െൻറ പ്ര​വ​ർ​ത്ത​നം ഭാ​ഗി​ക​മാ​യോ പൂ​ർ​ണ​മാ​യോ നി​ർ​ത്തി​വെ​ക്കേ​ണ്ട സാ​ഹ​ച​ര്യ​മു​ണ്ടാ​യാ​ൽ ആ ​സ​മ​യ​ത്ത്​ മാ​ലി​ന്യ​സം​സ്ക​ര​ണം ന​ട​ത്തി​ല്ലെ​ന്ന വ്യ​വ​സ്ഥ​യോ​ടെ​യാ​ണ് ക​രാ​ർ പു​തു​ക്കി​യ​ത്. ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്ച ന​ട​ന്ന കൗ​ൺ​സി​ൽ യോ​ഗം നി​ര​ക്ക് വ​ർ​ധ​ന​ക്ക്​ അം​ഗീ​കാ​രം ന​ൽ​കി​യി​രു​ന്നു.

ആ​ലു​വ, അ​ങ്ക​മാ​ലി, തൃ​ക്കാ​ക്ക​ര, ക​ള​മ​ശ്ശേ​രി, തൃ​പ്പൂ​ണി​ത്തു​റ മു​നി​സി​പ്പാ​ലി​റ്റി​ക​ളു​ടെ​യും ചേ​രാ​നെ​ല്ലൂ​ർ, കു​മ്പ​ള​ങ്ങി, പു​ത്ത​ൻ​കു​രി​ശ് പ​ഞ്ചാ​യ​ത്തു​ക​ളി​ലെ​യും ജൈ​വ​മാ​ലി​ന്യ​മാ​ണ് ബ്ര​ഹ്മ​പു​ര​ത്ത് സം​സ്ക​രി​ക്കു​ന്ന​ത്. ഓ​രോ വ​ർ​ഷ​വും അ​ഞ്ചു ശ​ത​മാ​നം വ​ർ​ധ​ന​യാ​ണ് ഉ​ണ്ടാ​കു​ന്ന​ത്. 

പ​ഞ്ചാ​യ​ത്തു​ക​ൾ​ക്ക്  ട​ണ്ണി​ന്  700 രൂ​പ​യാ​ണ്​ നി​ര​ക്ക്. ആ​ലു​വ മു​നി​സി​പ്പാ​ലി​റ്റി​ക്ക്​ 1491 രൂ​പ​യാ​യി​രു​ന്ന​ത്​ 1566 രൂ​പ​യാ​കും. തൃ​പ്പൂ​ണി​ത്തു​റ​യു​ടേ​ത്​  1491 രൂ​പ​യി​ൽ​നി​ന്ന്​ ​ 1566 രൂ​പ​യാ​കും. തൃ​ക്കാ​ക്ക​ര​യു​ടേ​ത്​ 945 രൂ​പ​യി​ൽ​നി​ന്ന്​ 992 രൂ​പ​യാ​കും. മ​റ്റു​ള്ള​വ​യു​ടെ നി​ര​ക്ക്​ ഉ​ട​ൻ പ്ര​സി​ദ്ധ​പ്പെ​ടു​ത്തു​മെ​ന്ന്​ ഡെ​പ്യൂ​ട്ടി മേ​യ​ർ കെ.​ആ​ർ. പ്രേ​മ​കു​മാ​ർ പ​റ​ഞ്ഞു. 

കോ​വി​ഡ് വ്യാ​പ​ന​ത്തെ തു​ട​ർ​ന്ന് പൊ​തു​പ​രി​പാ​ടി​ക​ളും ആ​ഘോ​ഷ​ങ്ങ​ളും നി​ല​ച്ച​തോ​ടെ പ്ലാ​ൻ​റി​ലേ​ക്കെ​ത്തു​ന്ന മാ​ലി​ന്യ​ത്തി​ലും കു​റ​വ് സം​ഭ​വി​ച്ചു. ക​ണ്ടെ​യ്​​ൻ​മ​െൻറ്​ സോ​ണാ​യ​തോ​ടെ പ​ല മാ​ർ​ക്ക​റ്റു​ക​ളും അ​ട​ഞ്ഞു​കി​ട​ക്കു​ക​യാ​ണ്. നേ​ര​േ​ത്ത നി​ത്യേ​ന 250 ട​ൺ ജൈ​വ​മാ​ലി​ന്യം സം​സ്ക​രി​ച്ചി​രു​ന്ന​ത് ഇ​പ്പോ​ൾ 150 ട​ണ്ണാ​യി കു​റ​ഞ്ഞു. 

വ​രും ദി​വ​സ​ങ്ങ​ളി​ൽ അ​ള​വ് ഇ​നി​യും കു​റ​യു​മെ​ന്ന ആ​ശ​ങ്ക​യി​ലാ​ണ് ന​ട​ത്തി​പ്പു​കാ​ർ. ഒ​രു ട​ൺ മാ​ലി​ന്യം സം​സ്ക​രി​ക്കു​ന്ന​തി​ന് 550 രൂ​പ​യാ​ണ് കോ​ർ​പ​റേ​ഷ​ൻ ക​രാ​റു​കാ​ര​ന് ന​ൽ​കു​ന്ന​ത്.

Loading...
COMMENTS