Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightബാറിലേക്ക്​ പോകാൻ...

ബാറിലേക്ക്​ പോകാൻ സ്വകാര്യവഴി ഉപയോഗിക്കുന്നതിന്​ സ്​റ്റേ

text_fields
bookmark_border
പറവൂർ: കച്ചേരിപ്പടിക്ക് സമീപത്തെ ഹോട്ടലിലെ ബാറിലേക്ക് പോകാൻ സ്വകാര്യ വഴി ഉപയോഗിക്കുന്നത് മുൻസിഫ് കോടതി സ്റ്റേ ചെയ്തു. മുൻവശത്ത് 18 മീറ്റർ വീതിയിൽ വഴിയുണ്ടായിട്ടും ഹോട്ടലിൻെറ കിഴക്കുഭാഗെത്ത മണ്ണിട്ട വഴിയിലൂടെ ബാറിലേക്ക് പോകാൻ ഹോട്ടലുടമകൾ സൗകര്യം ഏർപ്പെടുത്തിയതിനെതിരെ വഴിയുടമ ടി.സുധീഷ് നൽകിയ ഹരജിയിലാണ് ഉത്തരവ്. ഇതേക്കുറിച്ച് കൂടുതൽ അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ കോടതി അന്വേഷണ കമീഷനെ നിയോഗിച്ചു. പറവൂർ നഗരസഭാധ്യക്ഷൻ തിരഞ്ഞെടുപ്പ് 16ന് പറവൂർ: പുതിയ നഗരസഭ ചെയർമാൻ തെരഞ്ഞെടുപ്പ് 16ന് രാവിലെ 11ന് നഗരസഭ കൗൺസിൽ ഹാളിൽ നടക്കും. ഇതുസംബന്ധിച്ച അറിയിപ്പ് തെരഞ്ഞെടുപ്പ് കമീഷൻ നഗരസഭക്ക് നൽകി. ജില്ല സപ്ലൈ ഓഫിസറാണ് വരണാധികാരി. കോൺഗ്രസ് പാർലമൻെററി പാർട്ടിയിലെ ധാരണപ്രകാരം ഡി.രാജ്കുമാർ നഗരസഭാധ്യക്ഷസ്ഥാനം രാജിവെച്ചിരുന്നു. നിലവിലെ ആരോഗ്യകാര്യ സ്ഥിരം സമിതി അധ്യക്ഷൻ പ്രദീപ് തോപ്പിലിനെ നഗരസഭാധ്യക്ഷനാക്കാനാണ് പാർട്ടി തീരുമാനം. പ്രവാസി രജിസ്ട്രേഷൻ പറവൂർ: തൊഴിൽ നഷ്ടപ്പെട്ട് വിദേശത്തുനിന്ന് തിരികെയെത്തുന്ന പ്രവാസികളുടെ റജിസ്ട്രേഷൻ നഗരസഭ നടത്തും. ഫോൺ: 8075465098.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story