പ്രതിഷേധിച്ച മൂന്നുപേർക്കെതിരെ കേസെടുത്തു

05:02 AM
23/05/2020
അമ്പലപ്പുഴ: തോട്ടപ്പള്ളി പൊഴിമുഖത്തെ കാറ്റാടി മരങ്ങൾ മുറിച്ചുമാറ്റി കരിമണൽ കൊണ്ടുപോകുന്ന നടപടിയിൽ പ്രതിഷേധിച്ചതിന് മൂന്നുപേർക്കെതിരെ കേസെടുത്തു. ആലപ്പുഴ ചുങ്കം തീക്കാട് വീട്ടിൽ സുഭാഷ് തീക്കാടൻ, ധീവരസഭ സംസ്ഥാന ജനറൽ സെക്രട്ടറിയും മുൻ എം.എൽ.എയുമായ വി. ദിനകരൻ, ധീവരസഭ കാർത്തികപ്പള്ളി താലൂക്ക് യൂനിയൻ സെക്രട്ടറി അനിൽ ബി. കളത്തിൽ എന്നിവരെയാണ് അമ്പലപ്പുഴ പൊലീസ് അറസ്റ്റ് ചെയ്തത്. സമൂഹ അകലം പലിക്കാതെ കൂട്ടംകൂടി പ്രതിഷേധിെച്ചന്ന് ആരോപിച്ചാണ് കേസെടുത്തത്. പിന്നീട് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. എന്നാൽ, കാറ്റാടിമരങ്ങൾ മുറിക്കുന്നിടത്ത് കടന്നുകൂടി ജോലി തടസ്സപ്പെടുത്തിയതിൻെറ പേരിൽ അറസ്റ്റിലായ സുഭാഷിനെ കോടതിയിൽ ഹാജരാക്കി. തോട്ടപ്പള്ളിയിലെ പൊഴിമുഖത്തുനിന്ന് മണൽ ഖനനം ചെയ്യുന്നതിനെതിരെ നിരവധി തവണ നിയമപോരാട്ടം നടത്തിയിട്ടുള്ളതാണ് സുഭാഷ്.
Loading...