തോട്ടപ്പള്ളിയെ കരിമണൽ ഖനന മേഖലയാക്കരുത്​; വി.എം. സുധീരൻ മുഖ്യമന്ത്രിക്ക്​ കത്തയച്ചു

05:02 AM
23/05/2020
ആലപ്പുഴ: കോവിഡ് മറയാക്കി ആലപ്പുഴ തീരദേശത്ത് കരിമണല്‍ ഖനനത്തിന് തുടക്കംകുറിച്ച് തോട്ടപ്പള്ളിയെ കരിമണല്‍ ഖനന മേഖലയാക്കാനുള്ള ഗൂഢനീക്കത്തില്‍നിന്ന് പിന്തിരിയണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് നേതാവ് വി.എം. സുധീരൻ മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും കത്തയച്ചു. സാഹചര്യം മുതലെടുത്ത് തോട്ടപ്പള്ളിയെ കരിമണല്‍ ഖനന മേഖലയാക്കാനുള്ള ഗൂഢനീക്കവുമായി സര്‍ക്കാര്‍ മുന്നോട്ടുപോകുന്നത് തെറ്റായ നടപടിയാണെന്ന് കത്തിൽ ചൂണ്ടിക്കാട്ടി. ഇതിനെതിെര പ്രതിഷേധിച്ച നേതാക്കൾ ഉൾപ്പെടെയുള്ളവരെ അറസ്റ്റുചെയ്ത നടപടി പ്രതിഷേധാര്‍ഹമാണ്. ശക്തമായ ജനകീയ പ്രതിഷേധത്തെത്തുടര്‍ന്ന് ഉപേക്ഷിച്ച കരിമണല്‍ ഖനനപദ്ധതി പിന്‍വാതിലിലൂടെ വീണ്ടും കൊണ്ടുവരാനുള്ള സര്‍ക്കാറിൻെറ നീക്കം തീരമേഖലയിലെ ജനങ്ങളോടുള്ള വെല്ലുവിളിയാണ്. മന്ത്രിമാരായ ഇ.പി. ജയരാജൻ, കെ. കൃഷ്ണൻകുട്ടി, ജി. സുധാകരൻ, തോമസ് ഐസക്, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവർക്കും ഇതേ ആവശ്യങ്ങൾ മുൻനിർത്തി അദ്ദേഹം കത്തുകൾ അയച്ചു. തയാറാക്കിയത്: നിസാർ പുതുവന അജിത്ത് അമ്പലപ്പുഴ
Loading...