Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 May 2020 11:31 PM GMT Updated On
date_range 2020-05-05T05:01:06+05:30ഹരിതഗൃഹം ജില്ലതല ഉത്‌ഘാടനം
text_fieldsആലപ്പുഴ: കേരള മഹിള സംഘത്തിൻെറ ജൈവ പച്ചക്കറി ഉൽപാദന പദ്ധതിയായ ഹരിതഗൃഹത്തിൻെറ ജില്ലതല ഉദ്ഘാടനം സി.പി.ഐ ജില്ല സെക്രട്ടറി ടി.ജെ. ആഞ്ചലോസ് നിർവഹിച്ചു. സി. ജയകുമാരി അധ്യക്ഷത വഹിച്ചു. മഹിള സംഘം ജില്ല സെക്രട്ടറി ദീപ്തി അജയകുമാർ, വി.പി. ചിദംബരൻ, ഡി. ഹർഷകുമാർ, അനിത തിലകൻ, എ. ഏലിയാമ്മ, രത്നമ്മ എന്നിവർ സംസാരിച്ചു. കായംകുളം മണ്ഡലത്തിൽ നഗരസഭ വൈസ് ചെയർമാൻ ആർ. ഗിരിജയും ഭരണിക്കാവിൽ ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻറ് മണി വിശ്വനാഥും ചാരുമ്മൂടിൽ വള്ളികുന്നം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഇന്ദിര തങ്കപ്പനും മാവേലിക്കരയിൽ ഗീത രവീന്ദ്രനും ചേർത്തല തെക്ക് രമ മദനനും അരൂരിൽ ലാലി സദാനന്ദനും ചെങ്ങന്നൂരിൽ ഗ്രേസി സൈമണും അരൂർ ഈസ്റ്റിൽ ഷിൽജ സലീമും മാന്നാറിൽ ജയകുമാരിയും ഉദ്ഘാടനം ചെയ്തു. ജമാഅത്ത് കൗൺസിൽ റമദാൻ റിലീഫ് ആലപ്പുഴ: ജില്ലയിെല മുസ്ലിം ജമാഅത്തുകളിൽനിന്ന് അർഹരായ അഞ്ചുപേർക്ക് റമദാൻ റിലീഫ് സഹായം ചെയ്യാൻ കേരള മുസ്ലിം ജമാഅത്ത് കൗൺസിൽ ജില്ല കമ്മിറ്റി തീരുമാനിച്ചു. അർഹരായ അഞ്ചുപേരുടെ വിവരങ്ങൾ അതത് ജമാഅത്ത് കമ്മിറ്റികൾ 10നകം അറിയിക്കണം. ചേർത്തല താലൂക്കിൽപെട്ടവർ സെൻമോൻ പാണാവള്ളിയെയും (9846750055), മണ്ണഞ്ചേരി മേഖലയിൽപെട്ടവർ റഹിം പൂവത്തിലിനെയും (8593080049), കാർത്തികപ്പള്ളി താലൂക്കിൽപെട്ടവർ വൈ. ജബ്ബാറിനെയും (9946253834), മറ്റ് താലൂക്കിൽെപട്ടവർ സലിം കൂരയിലിനെയും (9656406450) അറിയിക്കണം. ഇതിനോടനുബന്ധിച്ച് കൂടിയ യോഗം സംസ്ഥാന വർക്കിങ് പ്രസിഡൻറ് കമാൽ എം. മാക്കിയിൽ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ് ടി.എ. താഹ പുറക്കാട് അധ്യക്ഷത വഹിച്ചു.
Next Story