Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 May 2020 11:31 PM GMT Updated On
date_range 2020-05-05T05:01:06+05:30തണ്ണീര്‍മുക്കം പഞ്ചായത്തിൽ തുളസീവനം പദ്ധതിക്ക് തുടക്കം
text_fieldsആലപ്പുഴ: കോവിഡ് പശ്ചാത്തലത്തില്‍ സംസ്ഥാനം നേരിടുന്ന പ്രതിസന്ധികള്‍ തരണംചെയ്യാന്‍ തദ്ദേശ സ്ഥാപങ്ങളുടെ നേതൃത്വത്തില്‍ കൃഷി വീണ്ടെടുക്കാൻ പ്രയത്‌നിക്കണമെന്ന് ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക് പറഞ്ഞു. തണ്ണീര്‍മുക്കം ഗ്രാമപഞ്ചായത്തിൻെറ തുളസീവനം പദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. പദ്ധതിയുടെ ഭാഗമായി തുളസി, ആര്യവേപ്പ്, നെല്ലി തുടങ്ങിയ ഔഷധ സസ്യങ്ങളുടെ ഒരുലക്ഷത്തോളം തൈകളുടെ വിതരണോദ്ഘാടനവും മന്ത്രി നിര്‍വഹിച്ചു. ഉപേക്ഷിക്കുന്ന മാസ്‌കുകളുടെ സംസ്‌കരണം നടത്തുന്നതിനുളള പദ്ധതിയുടെ പ്രഖ്യാപനവും മന്ത്രി നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി.എസ്. ജ്യോതിസ് അധ്യക്ഷത വഹിച്ചു. ജില്ലയിലെ കോവിഡ് വിവരങ്ങൾ ആകെ നിരീക്ഷണത്തിലുള്ളവർ -1338 തിങ്കളാഴ്ച ആശുപത്രി നിരീക്ഷണത്തിൽ പ്രവേശിപ്പിക്കപ്പെട്ടവർ -9 ആശുപത്രി നിരീക്ഷണത്തിൽ കഴിയുന്നവർ ആകെ -13 തിങ്കളാഴ്ച ഹോം ക്വാറൻറീൻ നിർദേശിക്കപ്പെട്ടവർ -76 ഹോം ക്വാറൻറീനിൽനിന്ന് തിങ്കളാഴ്ച ഒഴിവാക്കപ്പെട്ടവർ -34 ഹോം ക്വാറൻറീനിൽ കഴിയുന്നവർ ആകെ -1325 സമൂഹ അടുക്കള ഭക്ഷണം നല്‍കിയത് 9319 പേര്‍ക്ക് ആലപ്പുഴ: സമൂഹ അടുക്കള വഴി ജില്ലയിലെ പഞ്ചായത്തുകളില്‍ തിങ്കളാഴ്ച 7120 പേര്‍ക്ക് ഉച്ചഭക്ഷണം നല്‍കിയെന്ന് പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ പി.എം. ഷഫീഖ് അറിയിച്ചു. ഇതിൽ 196 അന്തർസംസ്ഥാന തൊഴിലാളികളും ഉള്‍പ്പെടും. 5811 പേര്‍ക്ക് സൗജന്യമായാണ് നല്‍കിയത്. നഗരസഭകളുടെ കീഴില്‍ ജില്ലയില്‍ 2199 പേര്‍ക്ക് ഉച്ചഭക്ഷണം നല്‍കിയതായി നഗരസഭകളിലെ സമൂഹ അടുക്കളയുടെ ചുമതലയുള്ള സി. പ്രേംജി അറിയിച്ചു. 1121 പേര്‍ക്ക് സൗജന്യമായാണ് ഭക്ഷണം നല്‍കിയത്. ഇതില്‍ 72 അന്തർസംസ്ഥാന തൊഴിലാളികളും ഉള്‍പ്പെടും.
Next Story