Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 April 2020 11:29 PM GMT Updated On
date_range 2020-04-20T04:59:58+05:30കോവിഡ് പ്രതിരോധം: കൈയടി നേടി തൃപ്പൂണിത്തുറ ആയുർവേദ ആശുപത്രിയും
text_fieldsതൃപ്പൂണിത്തുറ: കോവിഡ് മഹാമാരിക്കെതിരായ പോരാട്ടത്തിൽ തൃപ്പൂണിത്തുറ ഗവ. ആയുർവേദ കോളജ് ആശുപത്രിയുടെ പ്രവർത്ത നം ശ്രദ്ധേയമാവുന്നു. കോവിഡ് പ്രതിരോധ പ്രവർത്തനത്തിൽ വിവിധതല സൗകര്യങ്ങൾ ഒരുക്കിയിട്ടുള്ള കേരളത്തിലെ ഏക ആയുർവേദ ആശുപത്രി കൂടിയാണിത്. നിരീക്ഷണത്തിലുള്ളവരെ പ്രവേശിപ്പിക്കാൻ മാർച്ച് 14നുതന്നെ പേ വാർഡിലെ അടിയന്തര ചികിത്സ ആവശ്യമില്ലാത്ത രോഗികളെ വിട്ടയച്ച് ആശുപത്രിയിൽ കോവിഡ് കെയർ സൻെറർ ഒരുക്കിയിരുന്നു. 22 മുതൽ നിരീക്ഷണത്തിലുള്ളവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു തുടങ്ങി. കപ്പലിൽ വിനോദയാത്രക്ക് കൊച്ചിയിൽ എത്തിയവർ, കാസർകോട്ടുനിന്ന് വന്നയാൾ, കോഴിക്കോട് നിന്ന് പത്തനംതിട്ടക്ക് പുറപ്പെട്ട് പിടിയിലായ ദമ്പതികൾ തുടങ്ങി നിരവധി പേരാണ് ആശുപത്രിയുടെ നാല് നിലകളിലായി ഐസൊലേഷൻ വാർഡുകളിൽ കഴിഞ്ഞത്. ഇവരുടെ പരിചരണത്തിന് പ്രത്യേക സംഘത്തെയും നിയോഗിച്ചിരുന്നു. കോവിഡ് പ്രതിരോധ ക്ലിനിക്കായ ആയുർരക്ഷയുടെ പ്രവർത്തനം അഡ്വ. എം. സ്വരാജിൻെറ സാന്നിധ്യത്തിൽ പ്രവർത്തനം ആരംഭിച്ചു. ആശുപത്രിയുടെ എട്ട് ഒ.പിയും സജീവമാണ്. തിങ്കൾ മുതൽ ശനി വരെ ദിവസങ്ങളിൽ രാവിലെ ഒമ്പതുമുതൽ 12 വരെ വിവിധ വിഭാഗങ്ങളിലെ ഡോക്ടർമാരുടെ സേവനം ഫോണിലൂടെ ലഭിക്കുന്നതിന് 'നിരാമയ' എന്ന പേരിൽ ടെലി-ഒ.പിയും ആരംഭിച്ചിട്ടുണ്ട്. നിരാമയയിലേക്ക് 9495886281, 9497570969 നമ്പറുകളിൽ വിളിക്കാം. ലോക്ഡൗൺ പ്രഖ്യാപിച്ചതോടെ ആശുപത്രി കാൻറീനും ഹോട്ടലുകളും അടച്ചതിനെത്തുടർന്ന് ദുരിതത്തിലായ രോഗികളുടെ കൂട്ടിരിപ്പുകാർക്ക് തിരുവാങ്കുളത്തെ െറസിഡൻറ്സ് അസോസിയേഷനും കൂടാതെ തൃപ്പൂണിത്തുറ നഗരസഭയുടെ സമൂഹ അടുക്കളയിൽനിന്നും ആഹാരം എത്തിച്ചുനൽകിയിരുന്നു. സമീപ പ്രദേശങ്ങളിലെ െറസി. അസോസിയേഷനുകൾ, സാമൂഹിക സംഘടനകൾ എന്നിവരും സഹായങ്ങൾ എത്തിക്കാറുണ്ടെന്ന് ആശുപത്രി സൂപ്രണ്ട് ഡോ. കെ. മുരളി പറഞ്ഞു.
Next Story