Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightമാലിന്യമിട്ട് പാടം...

മാലിന്യമിട്ട് പാടം നികത്തുന്നത്​ നാട്ടുകാർ തടഞ്ഞു

text_fields
bookmark_border
പെരുമ്പാവൂർ: മാലിന്യമടങ്ങിയ മണ്ണിട്ട് പാടശേഖരം നികത്താനുള്ള ശ്രമം നാട്ടുകാർ തടഞ്ഞു. മണ്ണുമായി എത്തിയ രണ്ട് ട ോറസ് ലോറികൾ പരാതിയെത്തുടർന്ന് പൊലീസ് കസ്റ്റഡിയിലെടുത്തു. വല്ലം-ചൂണ്ടി മുസ്ലിം പള്ളിക്ക് സമീപമുള്ള കാരക്കാട് പാടമാണ് ഇവിടെ പ്രവർത്തിക്കുന്ന പ്ലൈവുഡ് കമ്പനി ഉടമ നികത്താൻ ശ്രമിച്ചത്. കിൻഫ്രയിൽനിന്നുള്ള ആശുപത്രിമാലിന്യം ഉൾെപ്പടെ അടങ്ങിയ മണ്ണാണ് നികത്താൻ ഉപയോഗിച്ചതെന്ന് പ്രദേശവാസികൾ പറഞ്ഞു. ഇതിനകം ഏക്കർ കണക്കിന് നികത്തിയതായി പരാതിയിൽ പറയുന്നു. സ്ഥലത്തുനിന്ന് അസഹ്യദുർഗന്ധം ഉയർന്നതിനെത്തുടർന്നാണ് നികത്തൽ നാട്ടുകാരുടെ ശ്രദ്ധയിൽപെട്ടത്. കസ്റ്റഡിയിൽ എടുത്ത വാഹനങ്ങൾ പൊലീസ് കലക്ടർക്ക് കൈമാറി. കേരള നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമ വ്യവസ്ഥകൾക്ക് വിരുദ്ധമായിട്ടാണ് ഏക്കർ കണക്കിന് വരുന്ന പാടം അനധികൃതമായി നികത്തിയതെന്ന് നാട്ടുകാർ ആരോപിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story