Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഡീൻ കുര്യാക്കോസി​െൻറ...

ഡീൻ കുര്യാക്കോസി​െൻറ ലോങ്​ മാർച്ചിന്​ ഉജ്ജ്വല​ സ്വീകരണം

text_fields
bookmark_border
ഡീൻ കുര്യാക്കോസിൻെറ ലോങ് മാർച്ചിന് ഉജ്ജ്വല സ്വീകരണം മൂവാറ്റുപുഴ: രാജ്യത്തെ മതത്തിൻെറ പേരിൽ വിഭജിക്കുന്ന പൗ രത്വ ഭേദഗതി നിയമം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് രാജ്യവ്യാപകമായി നടക്കുന്ന പ്രക്ഷോഭങ്ങളുടെ ഭാഗമായി ഡീൻ കുര്യാക്കോസ് എം.പിയുടെ നേതൃത്വത്തിൽ പേഴക്കാപ്പിള്ളിയിൽനിന്ന് അടുപറമ്പിലേക്ക് ലോങ് മാർച്ച് നടത്തി. പേഴക്കാപ്പിള്ളിയിൽനിന്ന് ആരംഭിച്ച മാർച്ച് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഉദ്ഘാടനം ചെയ്തു. ദേശീയപതാകയേന്തി ആയിരങ്ങൾ അണിനിരന്ന മാർച്ചിൽ വിവിധ മത, സാമുദായിക, സാംസ്കാരിക നേതാക്കളും പങ്കെടുത്തു. പായിപ്ര കവലയിൽ നടന്ന ഉദ്ഘാടന സമ്മേളനത്തിൽ ഫാ. തമ്പി മാറാടി അധ്യക്ഷതവഹിച്ചു. കേരള കോൺഗ്രസ് (ജേക്കബ്) ചെയർമാൻ ജോണി നെല്ലൂർ, മുൻ മന്ത്രി കെ. ബാബു ജോസഫ് വാഴക്കൻ, എ. മുഹമ്മദ് ബഷീർ, കെ.എം. സലിം, കെ.പി. ബാബു, കെ.എം. അബ്ദുൽ മജീദ്, മുഹമ്മദ് അസ്ലം മൗലവി, കെ.പി. ബാബു, പായിപ്ര കൃഷ്ണൻ, പി.എം അമീർ അലി, പി.പി. എൽദോസ്, ഉല്ലാസ് തോമസ്, പി.എ. ബഷീർ, എൻ.ജെ. ജോർജ്, എബ്രാഹം പൊന്നും പുരയിടം, പി.എസ്. സലിംഹാജി, ജോസ് പെരുമ്പിള്ളിക്കുന്നേൽ, ജോസി ജോളി വട്ടക്കുഴി, ആലീസ് കെ.ഏലിയാസ്, കെ.കെ. ഉമ്മർ, മാത്യൂസ് വർക്കി തുടങ്ങിയവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story