Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപൊതുഇടം ഞങ്ങളുടേതും;...

പൊതുഇടം ഞങ്ങളുടേതും; രാത്രി പകലാക്കി പെൺകൂട്ടം

text_fields
bookmark_border
കൊച്ചി: ഞായറാഴ്ച രാത്രി 11 മണി. പാലാരിവട്ടം ജങ്ഷനിൽനിന്നും പോണേക്കര ബസ് സ്റ്റാൻഡിൽ നിന്നും പുന്നക്കൽ ജങ്ഷനിൽനിന്നുമായി പെണ്ണുങ്ങൾ ചെറിയ കൂട്ടമായി ചങ്ങമ്പുഴ പാർക്കിലേക്ക് നടന്നു. അവരെ ആക്രമിക്കാനോ തുറിച്ചുനോക്കാനോ ആരും വഴിയരികിൽ കാത്തുനിന്നില്ല. എന്നാൽ, കണ്ടവരിലെല്ലാം കൗതുകം ഒളിച്ചിരുന്നു. അതൊന്നും ശ്രദ്ധിക്കാതെ സധൈര്യം മുന്നോട്ട്; 'പൊതുഇടം എേൻറതും' എന്ന ഉറച്ച പ്രഖ്യാപനത്തോടെ. ഒറ്റക്ക് നടക്കാൻ ധൈര്യപ്പെട്ടവരും ഇക്കൂട്ടത്തിലുണ്ടായിരുന്നു. ജില്ലയുടെ പല ഭാഗങ്ങളിലും സ്ത്രീകൾ രാത്രി പകലാക്കി തെരുവുകൾ കീഴടക്കി മുന്നേറി. സംസ്ഥാന വനിത-ശിശുവികസന വകുപ്പിൻെറ കീഴിൽ നിർഭയ ദിനാചരണത്തോടനുബന്ധിച്ച് സംഘടിപ്പിച്ച നൈറ്റ് വാക് ആണ് സ്ത്രീകൾക്ക് രാത്രിയാത്രയുടെ സൗന്ദര്യക്കാഴ്ചകൾ തുറന്നുകൊടുത്തത്. ജില്ലയിൽ കൊച്ചി നഗരം കൂടാതെ കാക്കനാട്, ആലുവ, അങ്കമാലി, മൂവാറ്റുപുഴ, മരട്, പറവൂർ, പെരുമ്പാവൂർ, പിറവം, കൂത്താട്ടുകുളം, ഏലൂർ എന്നിങ്ങനെ 11 ഇടങ്ങളിലായി മുന്നൂറോളം പേർ നടന്നു. ഇതുകൂടാതെ വിവിധ റെസിഡൻറ്സ് അസോസിയേഷനുകളുടെയും കൂട്ടായ്മകളുടെയും നേതൃത്വത്തിലും രാത്രിനടത്തം സംഘടിപ്പിച്ചിരുന്നു. വളൻറിയർമാർ, വിവിധ വകുപ്പ് ജീവനക്കാർ എന്നിവരുൾെപ്പടെ അഞ്ഞൂറോളം പേരാണ് പങ്കെടുത്തത്. മിക്കയിടത്തും 25പേർ വീതമാണ് നടക്കാനിറ‍ങ്ങിയത്. അതതിടങ്ങളിലെ ചൈൽഡ് ഡെവലപ്മൻെറ് പ്രോജക്ട് ഓഫിസർമാരായ വനിതകൾ നേതൃത്വം നൽകി. പൊലീസിൻെറയും മറ്റും അദൃശ്യമായ സുരക്ഷയിലാണ് രാത്രിയാത്ര മുന്നേറിയത്. പകൽപോലെ, അല്ലെങ്കിൽ രാത്രിയിൽ പുരുഷന്മാർ ഇറങ്ങി നടക്കുന്നതുപോലെ സ്ത്രീകൾക്കും സ്വാഭാവികമായ നടത്തത്തിനുള്ള സാഹചര്യം ഒരുക്കുകയാണ് ലക്ഷ്യമിട്ടതെന്ന് ജില്ലയുടെ കോഓഡിനേറ്ററായ ഡിസ്ട്രിക്ട് വിമൻ ആൻഡ് ചൈൽഡ് െഡവലപ്മൻെറ് ഓഫിസർ ജെബിൻ ലോലിത സെയിൻ 'മാധ്യമ'ത്തോട് പറഞ്ഞു. പങ്കെടുത്തവർക്കെല്ലാം ആത്മവിശ്വാസത്തിൻെറ മണിക്കൂറുകൾ സമ്മാനിച്ച പരിപാടി പുലർച്ച ഒരുമണിയോടെയാണ് സമാപിച്ചത്. photo ash
Show Full Article
TAGS:LOCAL NEWS 
Next Story