Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 Dec 2019 11:32 PM GMT Updated On
date_range 2019-12-29T05:02:59+05:30ബാവയുടെ കബറിടം സ്ഥിതിചെയ്യുന്ന പള്ളി അന്ത്യോഖ്യ സിംഹാസനത്തിേൻറത് -ഫാ. റോബിൻ പടിഞ്ഞാറേകൂറ്റ്
text_fieldsem kmgm102 കോതമംഗലം: ബസേലിയോസ് ബാവയുടെ കബറിടം സ്ഥിതിചെയ്യുന്ന പുരാതന പള്ളി അന്ത്യോഖ്യ സിംഹാസനത്തിേൻറതാണെന്ന് കോതമംഗലം രൂപതയിലെ പൂയംകുട്ടി സൻെറ് ജോർജ് കത്തോലിക്ക പള്ളി വികാരി ഫാ. റോബിൻ പടിഞ്ഞാറേകൂറ്റ്. കോതമംഗലം ചെറിയപള്ളി സംരക്ഷണ മതമൈത്രി സമിതി അനിശ്ചിതകാല രാപകൽ റിലേ സത്യഗ്രഹത്തിൻെറ 24ാം ദിന സമ്മേളന ഉദ്ഘാടനത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. 30 ലക്ഷത്തോളം വരുന്ന അഖില മലങ്കര യാക്കോബായ സഭക്കും കോതമംഗലം ചെറിയപള്ളിക്കും മതമൈത്രി സമിതിയുടെ നീതി പോരാട്ടങ്ങൾക്കും പൂർണപിന്തുണ ഉണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു. ഡി.കെ.ടി.എഫ് സംസ്ഥാന പ്രസിഡൻറ് ജോയി മാളിയേക്കൽ സമ്മേളനം ഉദ്ഘാടനം ചെയ്തു. ആവോലി പഞ്ചായത്ത് പ്രസിഡൻറ് ജോർഡി എൻ. വർഗീസ് അധ്യക്ഷത വഹിച്ചു. ഫാ. കുര്യക്കോസ് മാണിയാട്ട്, ഫാ. സാബു പുളിമൂട്ടിൽ, അഡ്വ. മാത്യു ജോസഫ്, കൺവീനർ എ.ജി. ജോർജ്, അയ്യൂബ് ഖാൻ, എൻ.സി. ചെറിയാൻ, എം.വി. റെജി എന്നിവർ സംസാരിച്ചു. em kmgm___church കോതമംഗലം ചെറിയ പള്ളിയിൽ മതമൈത്രി സമിതി 24ാംദിന സമ്മേളനം ഡി.കെ.ടി.എഫ് സംസ്ഥാന പ്രസിഡൻറ് ജോയി മാളിയേക്കൽ ഉദ്ഘാടനം ചെയ്യുന്നു
Next Story