Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപൗരത്വഭേദഗതി നിയമം:...

പൗരത്വഭേദഗതി നിയമം: പട്ടിമറ്റത്ത് പ്രതിഷേധ റാലി

text_fields
bookmark_border
കിഴക്കമ്പലം: പൗരത്വ ഭേദഗതി നിയമത്തിനെതിരെ പട്ടിമറ്റം-പള്ളിക്കര സംയുക്ത മഹല്ല് കമ്മിറ്റികൾ പട്ടിമറ്റത്ത് പ്രതിഷേധ റാലിയും പൊതുസമ്മേളനവും നടത്തി. ചേലക്കുളത്ത് നിന്നാരംഭിച്ച പ്രകടനം പട്ടിമറ്റത്ത് സമാപിച്ചു. സമാപനസമ്മേളനം മുൻ മന്ത്രി ടി.എച്ച്. മുസ്തഫ ഉദ്ഘാടനം ചെയ്തു. മഹല്ല് സംയുക്ത സമരസമിതി ചെയർമാൻ എം.പി. കുഞ്ഞുമുഹമ്മദ് അധ്യക്ഷത വഹിച്ചു. ആലുവ അസ്ഹറുൽ ഉലൂം കോളജ് െവെസ് പ്രിൻസിപ്പൽ പ്രഫ. ജമാൽ പാനായിക്കുളം വിഷയാവതരണം നടത്തി. സി.ആർ. നീലകണ്ഠൻ, കെ.എം. മുഹമ്മദ് തൗഫീഖ് മൗലവി എന്നിവർ മുഖ്യപ്രഭാഷണം നടത്തി. ബെന്നി ബഹനാൻ എം.പി, വി.പി. സജീന്ദ്രൻ എം.എൽ.എ, കുന്നത്തുനാട് പഞ്ചായത്ത് പ്രസിഡൻറ് കെ.കെ. പ്രഭാകരൻ, ജില്ല പഞ്ചായത്ത് മെംബർ സി.കെ. അയ്യപ്പൻകുട്ടി, ജോർജ് ഇടപ്പരത്തി, സി.പി.എം ജില്ല കമ്മിറ്റി അംഗം അഡ്വ. കെ.എസ്. അരുൺകുമാർ, എസ്.ഡി.പി.ഐ ജില്ല സെക്രട്ടറി ഫൈസൽ താന്നിപ്പാടം, കെ.എൻ.എം ജില്ല വൈസ് പ്രസിഡൻറ് സലീം ഫാറൂഖി, പി.ഡി.പി സംസ്ഥാന കമ്മിറ്റി അംഗം സുബൈർ വെട്ടിയാനിക്കൽ, ജമാഅത്തെ ഇസ്ലാമി ജില്ല സമിതിയംഗം ഷക്കീർ മുഹമ്മദ് നദ്വി, മുഹമ്മദ് മുനീർ സഖാഫി, വി.കെ. മുഹമ്മദ് ദാരിമി, പി.പി. അബൂബക്കർ, കെ.എച്ച്. മുഹമ്മദ്കുഞ്ഞ്, ടി.വി. പരീത്, മുഹമ്മദ് ബിലാൽ, ബാബു സെയ്താലി എന്നിവർ സംസാരിച്ചു. പട്ടിമറ്റം ചീഫ് ഇമാം അബ്ദുസ്സത്താർ ബാഖവി പ്രാർഥന നടത്തി. ജനറൽ കൺവീനർ കെ.എം. വീരാൻകുട്ടി സ്വാഗതവും എ.എസ്. മക്കാർകുഞ്ഞ് നന്ദിയും പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story