Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 Dec 2019 11:32 PM GMT Updated On
date_range 2019-12-28T05:02:58+05:30അവിശ്വാസപ്രമേയ ചർച്ചയിൽ പങ്കെടുക്കാൻ സംരക്ഷണം; ഹൈകോടതി സർക്കാറിെൻറ വിശദീകരണം തേടി
text_fieldsഅവിശ്വാസപ്രമേയ ചർച്ചയിൽ പങ്കെടുക്കാൻ സംരക്ഷണം; ഹൈകോടതി സർക്കാറിൻെറ വിശദീകരണം തേടി കൊച്ചി: കിഴക്കമ്പലം പഞ്ചായത്ത് പ്രസിഡൻറിനെതിരെയുള്ള അവിശ്വാസപ്രമേയ ചർച്ചയിൽ പങ്കെടുക്കാൻ പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് ട്വൻറി20 പഞ്ചായത്ത് അംഗങ്ങളായ ജിൻസി അജി ഉൾപ്പെടെ 14 പേർ നൽകിയ ഹരജിയിൽ ഹൈകോടതി സർക്കാറിൻെറ വിശദീകരണം തേടി. ജനുവരി മൂന്നിനാണ് അവിശ്വാസപ്രമേയ ചർച്ച. ക്രമസമാധാന പ്രശ്ന സാധ്യതയുണ്ടെന്ന് സംസ്ഥാന െതരഞ്ഞെടുപ്പ് കമീഷനും കോടതിയിൽ വ്യക്തമാക്കിയിട്ടുണ്ട്. കിഴക്കമ്പലം പഞ്ചായത്തിലെ 19 വാർഡുകളിലേക്ക് നടന്ന െതരഞ്ഞെടുപ്പിൽ 17ലും ട്വൻറി20 എന്ന ചാരിറ്റബിൾ സൊസൈറ്റിയുടെ പിന്തുണയോടെ മത്സരിച്ചവരാണ് ജയിച്ചത്. ഇവരിൽനിന്ന് കെ.വി. ജേക്കബിനെ പ്രസിഡൻറായി െതരഞ്ഞെടുക്കുകയും ചെയ്തു. രാഷ്ട്രീയ പാർട്ടി പിന്തുണയില്ലാത്ത സമിതി ഭരിക്കുന്ന കേരളത്തിലെ ഒരേയൊരു പഞ്ചായത്താണിത്. എന്നാൽ, പിന്നീട് രണ്ടു മെംബർമാർ കൂറുമാറി. ഇപ്പോൾ പ്രസിഡൻറ് കെ.വി. ജേക്കബും മറുപക്ഷത്തോട് അടുക്കുന്ന നിലപാടാണ് സ്വീകരിക്കുന്നതെന്ന് ചൂണ്ടിക്കാട്ടിയാണ് അവിശ്വാസ പ്രമേയത്തിന് ഹരജിക്കാർ നോട്ടീസ് നൽകിയത്. എന്നാൽ, എന്തുവില നൽകേണ്ടിവന്നാലും ഇതവതരിപ്പിക്കാൻ അനുവദിക്കില്ലെന്ന് പ്രസിഡൻറ് പരസ്യമായി പ്രഖ്യാപിച്ചെന്നും ജീവന് സംരക്ഷണം നൽകണമെന്നും അവിശ്വാസപ്രമേയത്തിൽ പങ്കെടുക്കാനും ചർച്ച ചെയ്യാനും പൊലീസ് സംരക്ഷണം വേണമെന്നുമാണ് ഹജിക്കാരുടെ ആവശ്യം.
Next Story