Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Dec 2019 11:32 PM GMT Updated On
date_range 20 Dec 2019 11:32 PM GMTസംസ്ഥാന ദക്ഷിണമേഖല യൂത്ത് വോളിബാൾ ചാമ്പ്യൻഷിപ്പിന് തുടക്കം
text_fieldsbookmark_border
പറവൂർ: സംസ്ഥാന ദക്ഷിണമേഖല യൂത്ത് വോളിബാൾ ചാമ്പ്യൻഷിപ് മൂത്തകുന്നം ശ്രീനാരായണമംഗലം ക്ഷേത്ര മൈതാനി സ്റ്റേഡിയത്തിൽ തുടങ്ങി. വടക്കേക്കര പഞ്ചായത്ത് പ്രസിഡൻറ് കെ.എം. അംബ്രോസ് ഉദ്ഘാടനം ചെയ്തു. ജില്ല വോളിബാൾ അസോസിയേഷന് പ്രസിഡൻറ് വി.എ. മൊയ്തീൻ നൈന അധ്യക്ഷതവഹിച്ചു. കേരള സ്റ്റേറ്റ് ഐ.ഒ.സി ജനറൽ മാനേജർ ഇന് ചാർജ് സി.എൻ. രാജേന്ദ്രൻ മുഖ്യാതിഥിയായി. സംസ്ഥാന വോളിബാൾ അസോസിയേഷൻ ജനറൽ സെക്രട്ടറി പ്രഫ. നാലകത്ത് ബഷീർ, ടി.ആർ. ബിന്നി, സംഘാടക സമിതി വർക്കിങ് ചെയർമാൻ ബി. അനിൽ, എച്ച്.എം.ഡി.പി സഭ പ്രസിഡൻറ് ടി.എസ്. ബിജിൽകുമാർ, വി.ഡി. ദീപുലാൽ, ബിജോയ് ബാബു, പി.ആർ. സൈജൻ, ഫ്രാൻസിസ് സേവ്യർ ലൂയിസ് എന്നിവർ സംസാരിച്ചു. പെൺകുട്ടികളുടെ ആദ്യ മത്സരത്തിൽ തിരുവനന്തപുരം കോട്ടയത്തെ നേരിട്ടുള്ള സെറ്റുകൾക്ക് പരാജയപ്പെടുത്തി. ചാമ്പ്യൻഷിപ് 24ന് സമാപിക്കും. (പടം മെയിൽ)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story