പി.വി.പി ലിങ്ക് റോഡ് ഉദ്ഘാടനം

05:00 AM
03/12/2019
കിഴക്കമ്പലം: കുന്നത്തുനാട് പഞ്ചായത്തിലെ ഏഴാം വാര്‍ഡില്‍ വാര്‍ഷിക പദ്ധതിയില്‍പെടുത്തി ഇൻറര്‍ലോക്ക് ചെയ്ത് കുടിവെള്ള പൈപ്പുകൾ സ്ഥാപിച്ച് പണിപൂര്‍ത്തീകരിച്ച ചെങ്ങര കനാല്‍ ജങ്ഷന്‍-പി.വി.പി ലിങ്ക് റോഡ് കുന്നത്തുനാട് പഞ്ചായത്ത് പ്രസിഡൻറ് കെ.കെ. പ്രഭാകരന്‍ ഉദ്ഘാടനം ചെയ്തു. വാര്‍ഡ് അംഗം ശ്യാമള സുരേഷ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗങ്ങളായ കെ.എം. സലീം, വാഹിദ മുഹമ്മദ്, നൗഷാദ്, റെജി, പി.പി. മൈതീന്‍കുഞ്ഞ്, ടി.എം. അബ്ബാസ്, ടി.എ. അഷ്‌റഫ്, പി.എച്ച്. അലി എന്നിവര്‍ സംസാരിച്ചു. വാര്‍ഡ് വികസന സമിതി കണ്‍വീനര്‍ ടി.എ. ഇബ്രാഹിം സ്വാഗതവും എന്‍.എ. സിയാദ് നന്ദിയും പറഞ്ഞു.
Loading...