Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 Nov 2019 11:31 PM GMT Updated On
date_range 2019-11-29T05:01:42+05:3011 മാസം പിന്നിട്ടിട്ടും തീരാതെ രണ്ട് കി.മീ റോഡ്
text_fieldsചെങ്ങന്നൂർ: ബുധനൂർ ഗ്രാമപഞ്ചായത്തിലെ പ്രധാനപ്പെട്ട യാത്രാമാർഗമായ ഗ്രാമം കവല-തോനക്കാട് ജങ്ഷന്‍ റോഡ് നിർമാണം 11 മാസം പിന്നിടുമ്പോഴും പൂർത്തിയായില്ല. മെറ്റലുകൾ ഇളകി കാൽനടപോലും ദുസ്സഹമായി മാറി. രണ്ട് കിലോമീറ്റർ മാത്രം ദൂരമുള്ള പാത ജനുവരിയിലാണ് പുനർനിർമാണം ആരംഭിച്ചത്. ബദൽ യാത്രമാർഗങ്ങളും ദുഃസ്ഥിതിയിലാണ്. തോടിനു കുറുകെയുള്ള ചെറിയ പാലം പണി കഴിഞ്ഞിട്ടും മാസങ്ങളായി. പണിമുടങ്ങാനുള്ള കാരണം അറിയില്ലെന്നാണ് പ്രസിഡൻറും പഞ്ചായത്ത് പ്രസിഡൻറ് അസോസിയേഷൻ സംസ്ഥാന സെക്രട്ടറിയുമായ പി. വിശ്വംഭരപ്പണിക്കർ പറയുന്നത്. ടാറിങ് മഴയെ തുടർന്നാണ് വൈകിയതെന്നും പണി ഉടൻ പുനരാരംഭിക്കുമെന്നും വികസനകാര്യ സ്ഥിരം സമിതി ചെയർമാൻ രാധാകൃഷ്ണപിള്ള പറഞ്ഞു. പരിപാടികൾ ഇന്ന് മാവേലിക്കര ട്രാവൻകൂർ റീജൻസി ഓഡിറ്റോറിയം: ൈലസൻസ്ഡ് എൻജിനീയേഴ്സ് ആൻഡ് സൂപ്പർവൈസേഴ്സ് ഫെഡറേഷൻ ജില്ല സമ്മേളനം -10.30
Next Story