Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Nov 2019 11:33 PM GMT Updated On
date_range 2019-11-18T05:03:00+05:30മദ്ഹുറസൂൽ സമ്മേളനം 20ന്
text_fieldsആലുവ: സമസ്ത കോഓഡിനേഷൻ ജില്ല കമ്മിറ്റി ബുധനാഴ്ച ആലുവയിൽ മദ്ഹുറസൂൽ സമ്മേളനം സംഘടിപ്പിക്കും. വൈകീട്ട് നാലിന് മുനിസിപ്പൽ ടൗൺ ഹാളിൽ സമ്മേളനം സമസ്ത കേരള ജംഇയ്യതുൽ ഉലമ സംസ്ഥാന അധ്യക്ഷൻ മുഹമ്മദ് ജിഫ്രി മുത്തുകോയ തങ്ങൾ ഉദ്ഘാടനം ചെയ്യും. സമ്മേളനത്തിന് മുന്നോടിയായി നടത്തിയ സമസ്ത നേതൃസംഗമത്തിൽ സ്വാഗതസംഘം ജനറൽ കൺവീനർ ഓണമ്പിള്ളി മുഹമ്മദ് ഫൈസി, സമസ്ത കേന്ദ്ര മുശാവറ അംഗം ഇ.എസ്. ഹസൻ ഫൈസി, എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി എ.എം. പരീത് ഹാജി, മദ്ഹുറസൂൽ സ്വാഗതസംഘം ചെയർമാൻ സിദ്ദീഖ് ഹാജി പെരിങ്ങാല, വർക്കിങ് കൺവീനർ കബീർ മുട്ടം, എസ്.എം.എഫ് ജില്ല പ്രസിഡൻറ് അബൂബക്കർ ഹാജി, എസ്.വൈ.എസ് ജില്ല പ്രസിഡൻറ് എൻ.കെ. മുഹമ്മദ് ഫൈസി, ജംഇയ്യതുൽ മുഅല്ലിമീൻ ജില്ല സെക്രട്ടറി അബ്‌ദുസ്സമദ് ദാരിമി, ജംഇയ്യതുൽ ഖുതുബ സംസ്ഥാന സെക്രട്ടറി മുഹമ്മദ് അനസ് ബാഖവി, എസ്.കെ.എസ്.എസ്.എഫ് ജില്ല പ്രസിഡൻറ് അബ്‌ദുൽ ഖാദർ ഹുദവി, സെക്രട്ടറി സിദ്ദീഖ് കുഴിവേലിപ്പടി, എസ്.കെ.എം.എം ജില്ല പ്രസിഡൻറ് ടി.എ. ബഷീർ, സെക്രട്ടറി സി.കെ. സിയാദ് ചെമ്പറക്കി എന്നിവർ സംബന്ധിച്ചു. സർപ്പബലി ആലുവ: എസ്.എൻ.ഡി.പി യോഗം എടയപ്പുറം ശാഖ വക കോലാട്ടുകാവ് ഭഗവതി ക്ഷേത്രത്തിൽ സർപ്പബലി സംഘടിപ്പിച്ചു. ആമേടമംഗലം വിഷ്ണു നമ്പൂതിരി മുഖ്യകാർമികത്വം വഹിച്ചു. ക്ഷേത്രം മേൽശാന്തി ബിബിൻരാജ് പൂജ നടത്തി.
Next Story