Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഹിന്ദിഭാഷ...

ഹിന്ദിഭാഷ പഠനപദ്ധതിയുമായി മുളന്തുരുത്തി ഗ്രാമപഞ്ചായത്ത്

text_fields
bookmark_border
പിറവം: ഹിന്ദിപഠനത്തിന് ശ്രദ്ധേയമായ പദ്ധതിയുമായി മുളന്തുരുത്തി ഗ്രാമപഞ്ചായത്ത്. ഹിന്ദിഭാഷ പഠനപദ്ധതി എന്ന പേ രിൽ സൗജന്യ പരിശീലനമാണ് നൽകുന്നത്. പഞ്ചായത്തിലെ എല്ലാവരെയും ഹിന്ദി സാക്ഷരരാക്കുകയാണ് ലക്ഷ്യം. 2019-20 വാര്‍ഷികപദ്ധതിയില്‍ ഉള്‍പ്പെടുത്തി സമ്പൂർണഹിന്ദി സാക്ഷരത കൈവരിക്കുകയെന്ന ലക്ഷ്യത്തിൻെറ ഭാഗമായാണ് പദ്ധതിയെന്ന് പ്രസിഡൻറ് രഞ്ജി കുര്യൻ പറഞ്ഞു. മുളന്തുരുത്തി പഞ്ചായത്തിൻെറ 22ാം നൂതനപദ്ധതിയാണിത്. വലിയൊരു വിഭാഗം ഇതരസംസ്ഥാന തൊഴിലാളികൾ സംസ്ഥാനത്ത് അധിവസിക്കുേമ്പാൾ ഹിന്ദി അറിഞ്ഞിരിക്കേണ്ടത് അനിവാര്യമാണ്. മുളന്തുരുത്തി ഗ്രാമപഞ്ചായത്തും ദക്ഷിണ ഭാരത ഹിന്ദി പ്രചാരസഭയും ചേർന്നാണ് പദ്ധതി നടപ്പാക്കുന്നത്. ഗ്രാമപഞ്ചായത്ത് പരിധിയിലെ 15 മുതൽ 60 വരെ പ്രായമുള്ളവരില്‍നിന്ന് അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. ഹിന്ദി പ്രചാരസഭയുടെ പ്രമുഖ അധ്യാപകരുടെ സേവനം ഇതിന് ഉപയോഗപ്പെടുത്തും. പ്ലാസ്റ്റിക്മുക്ത പഞ്ചായത്തിനുവേണ്ടി നേരത്തേ പദ്ധതി തയാറാക്കി നടപ്പാക്കിയിരുന്നു. പഠന പദ്ധതിയിൽ ചേരാൻ പഞ്ചായത്ത് അംഗത്തെയോ 9995596412 നമ്പറിലോ ബന്ധപ്പെടണം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story