Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Nov 2019 11:32 PM GMT Updated On
date_range 14 Nov 2019 11:32 PM GMTശിശുദിനാഘോഷം
text_fieldsbookmark_border
മൂവാറ്റുപുഴ: പായിപ്ര ഗവ. യു.പി സ്കൂളിൽ ശിശുദിനം ആഘോഷിച്ചു. നെഹ്റുവിന് പ്രിയപ്പെട്ട റോസാപ്പൂക്കൾ പരസ്പരം കൈമാറിയാണ് കുട്ടികൾ സ്മരണ പുതുക്കിയത്. പ്രീ പ്രൈമറി, എൽ.പി, യു.പി വിഭാഗം കുട്ടികളുടെ ശിശുദിന റാലി പഞ്ചായത്ത് അംഗം നസീമ സുനിൽ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻറ് സിറാജുദ്ദീൻ മൂശാരിമോളം അധ്യക്ഷത വഹിച്ചു. കളറിങ് മത്സരം, പ്രസംഗം,നെഹ്റു ഗാനാലാപനം, പായസവിതരണം എന്നിവയും നടന്നു. പ്രധാനാധ്യാപിക സി.എൻ. കുഞ്ഞുമോൾ സന്ദേശം നൽകി. കെ.എം. നൗഫൽ, സലീന എ., പി.എം. നവാസ്, ഗ്രീഷ്മ വിജയൻ, അനീസ, സഹദിയ, ജാസ്മിൻ എന്നിവർ നേതൃത്വം നൽകി. em mvpa IMG_20191114_131109 ചിത്രം: പായിപ്ര ഗവ. യു.പി സ്കൂളിൽ നടന്ന ശിശുദിന റാലി
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story