Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഅരൂരിലെ തോൽവി: മന്ത്രി...

അരൂരിലെ തോൽവി: മന്ത്രി ജി. സുധാകരന് ജില്ല കമ്മിറ്റി യോഗത്തിൽ വിമർശനം

text_fields
bookmark_border
ആലപ്പുഴ: സി.പി.എം ജില്ല നേതൃയോഗത്തിൽ മന്ത്രി ജി. സുധാകരനെതിരെ രൂക്ഷ വിമർശനം. യു.ഡി.എഫ് സ്ഥാനാർഥി ഷാനിമോൾ ഉസ്മാ നെതിരെ പൂതന പരാമർശം നടത്തിയത് സ്ത്രീവോട്ടുകൾ കുറയാൻ കാരണമായെന്ന് ജില്ല കമ്മിറ്റിയിൽ വിമർശനം ഉയർന്നു. അരൂരിലെ സി.പി.എമ്മിലെ സംഘടനാ ദൗർബല്യവും ഇടതു സ്ഥാനാർഥി മനു സി. പുളിക്കലിൻെറ പരാജയത്തിന് കാരണമായെന്നും യോഗത്തിൽ വിലയിരുത്തലുണ്ടായി. ജില്ലയുടെ ചുമതലയുള്ള സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം.വി ഗോവിന്ദൻെറ നേതൃത്വത്തിലാണ് അരൂർ തോൽവി വിലയിരുത്താൻ ജില്ല കമ്മിറ്റിയും സെക്രട്ടേറിയറ്റും ചേർന്നത്. കുട്ടനാട്ടിൽനിന്നുള്ള ജില്ല കമ്മിറ്റി അംഗമാണ് ജി. സുധാകരനെതിരെ വിമർശനമുന്നയിച്ചത്. എന്നാൽ, പൂതന പരാമർശം സ്ത്രീ വോട്ടുകൾ കുറച്ചെന്ന വിമർശനം ജില്ല കമ്മിറ്റി യോഗത്തിൽ സുധാകരൻ തള്ളി. അരൂരിലെ സംഘടന ദൗർബല്യം പരാജയത്തിന് കാരണമായെന്നും വിലയിരുത്തലുണ്ട്. വിവിധ പഞ്ചായത്തുകളുടെ ചുമതല ഉണ്ടായിരുന്ന മുതിർന്ന നേതാക്കൾക്കും പ്രവർത്തനം ഏകോപിപ്പിക്കുന്നതിൽ വീഴ്ചപറ്റി. എസ്.എൻ.ഡി.പി യോഗത്തിൻെറ താൽപര്യം അവഗണിച്ച് സ്ഥാനാർഥിയെ പ്രഖ്യാപിച്ചതും തിരിച്ചടിയായതായി അഭിപ്രായമുണ്ടായി. വലിയ അളവിൽ ബി.ജെ.പി വോട്ടുകൾ യു.ഡി.എഫിലേക്ക് ചോർന്നു. അതേസമയം, പരാജയ കാരണങ്ങൾ പഠിക്കാൻ അന്വേഷണ കമീഷനെ െവക്കണമോയെന്ന കാര്യത്തിൽ യോഗത്തിൽ തീരുമാനമായില്ല.
Show Full Article
TAGS:LOCAL NEWS 
Next Story