Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightവിദ്യാര്‍ഥികളുടെ...

വിദ്യാര്‍ഥികളുടെ ചിത്രപ്രദര്‍ശനം നാളെ മുതല്‍

text_fields
bookmark_border
കൊച്ചി: മാള ഹോളി േഗ്രസ് അക്കാദമി സി.ബി.എസ്.ഇ െറസിഡന്‍ഷ്യല്‍ സ്‌കൂള്‍ വിദ്യാര്‍ഥികളുടെ ചിത്രപ്രദര്‍ശനം 'ആര്‍ട്ട്‌സ്‌കേപ്പ്' വ്യാഴാഴ്ച മുതല്‍ എറണാകുളം ദര്‍ബാര്‍ ഹാള്‍ ആര്‍ട്ട് ഗാലറിയില്‍ നടക്കും. രാവിലെ 11.30ന് മ്യൂറല്‍ ചിത്രകാരന്‍ പി.കെ. സദാനന്ദന്‍ ഉദ്ഘാടനം ചെയ്യും. അഞ്ച് മുതല്‍ 12വരെ ക്ലാസുകളിലെ 80 വിദ്യാര്‍ഥികളുടെ ചിത്രങ്ങളാണുള്ളത്. ചിത്രങ്ങള്‍ വിറ്റുകിട്ടുന്ന പണം സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് വിനിയോഗിക്കുമെന്ന്് പരിപാടിക്ക് നേതൃത്വം നല്‍കുന്ന വിദ്യാര്‍ഥികള്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു. ജോവിന്‍ ജെ.എടാട്ടുകാരന്‍, പൂജ രജീപ്, അര്‍ണവ് സുനില്‍, സന ഷിബു എന്നിവർ വാര്‍ത്തസമ്മേളനത്തില്‍ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story