Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഫോൺ നൽകാത്തതിന്​...

ഫോൺ നൽകാത്തതിന്​ ആക്രമണം; യുവാവ്​ അറസ്​റ്റിൽ

text_fields
bookmark_border
മൂവാറ്റുപുഴ: ഫോൺ ചോദിച്ചിട്ട് കൊടുക്കാത്തതിൻെറ പേരിൽ കൂടെ ഉറങ്ങുകയായിരുന്ന മധ്യവയസ്കനെ തലക്കടിച്ച് പരിക്കേ ൽപിച്ച ശേഷം ഒളിവിൽ പോയയാളെ മൂവാറ്റുപുഴ പൊലീസ് അറസ്റ്റ് ചെയ്തു. മാറാടി ഞറളക്കാട്ടിൽ ബാബുവിനെ തലക്കടിച്ച് പരിക്കേൽപിച്ച കേസിൽ കാളിയാർ വെട്ടുകല്ലിൽ വീട്ടിൽ രമേശാണ് (42) പിടിയിലായത്. കഴിഞ്ഞ 11ന് രാത്രിയായിരുന്നു സംഭവം. ടൗണിലെ കെട്ടിടത്തിനു മുകളിലുള്ള മുറിയിലാണ് സംഭവമുണ്ടായത്. അലഞ്ഞുതിരിഞ്ഞു നടക്കുന്ന ഇരുവരും ഇവിടെയായിരുന്നു ഉറങ്ങാറുള്ളത്. സംഭവദിവസം ഉറങ്ങാൻ കിടക്കുന്നതിനിടെ രമേശ്, ബാബുവിനോട് ഫോൺ ആവശ്യപ്പെട്ടു. എന്നാൽ, ഇയാൾ നൽകാൻ തയാറായില്ല. തുടർന്ന് ഇരുമ്പുവടിക്ക് തലക്കടിക്കുകയായിരുന്നു. ഗുരുതര പരിക്കേറ്റ ബാബു ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവശേഷം ഒളിവിൽ പോയ രമേശ് മൂവാറ്റുപുഴയിൽ എത്തിയപ്പോഴാണ് പിടിയിലായത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story