മെഗാ ക്വിസ് വിജയികൾ

05:02 AM
01/10/2019
ചെങ്ങന്നൂർ: കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ തിരുവല്ല ഉപജില്ല തലത്തിൽ ക്വിസ് മത്സരം സംഘടിപ്പിച്ചു. മത്സരവിജയികൾ ഒന്ന്, രണ്ട്, മൂന്ന് ക്രമത്തിൽ. എൽ.പി വിഭാഗം -ബി. ആർവിൻ (ഇരുവള്ളിപ്ര ഗവ. എൽ.പി.ജി.എസ്), ശാമുവേൽ ബിജു (പരുമല ഗവ. എൽ.പി.എസ്), കീർത്തന സി. അജിത് (കിഴക്കുംമുറി എസ്.കെ.വി.എൽ.പി സ്കൂൾ). യു.പി വിഭാഗം -വി. നീരജ (തിരുവല്ല എം.ജി.എം ഹൈസ്കൂൾ), നന്ദു പ്രസാദ് (തിരുവല്ല എം.ജി.എം ഹൈസ്കൂൾ), പാർവതി പ്രസാദ് (കടപ്ര ഗവ. യു.പി.ജി സ്കൂൾ). ഹൈസ്കൂൾ വിഭാഗം -എസ്. അമൃത (തിരുവല്ല എം.ജി.എം.എച്ച്.എസ്.എസ്), ഷോൺ കെ.വർഗീസ് (തിരുവല്ല എസ്.സി.എസ്.എച്ച്.എസ്.എസ്), സി.യു. അർച്ചന (തിരുവല്ല ഗവ. മോഡൽ ഗേൾസ് ഹൈസ്കൂൾ,). അവാർഡ് ദാന ചടങ്ങിൽ യു. ഷാജഹാൻ, അനിൽ സി.ഉഷസ്, കെ.പി.എസ്.ടി.എ സംസ്ഥാന എക്സിക്യൂട്ടിവ് അംഗം പി.എ. അബ്ദുൽ കരീം, സബ് ജില്ല പ്രസിഡൻറ് ജോൺ ജോയി, സെക്രട്ടറി ബിജു തോമസ് മമ്മൂട്ടിൽ എന്നിവർ സംസാരിച്ചു. ജില്ലതല മത്സരം ഒക്ടോബർ രണ്ടിന് ഉച്ചക്ക് രണ്ടിന് പത്തനംതിട്ട തൈക്കാവ് ഗവ. ഹൈസ്കൂളിൽ നടക്കും. അവാർഡ് നൽകി ചെങ്ങന്നൂർ: തൃശൂര്‍ ബ്രഹ്മസ്വംമഠം വൈദിക ഗവേഷണകേന്ദ്രത്തിൻെറ ഏഴിക്കോട് പരമേശ്വരന്‍ നമ്പൂതിരി അവാര്‍ഡ് ചെങ്ങന്നൂര്‍ നരേന്ദ്രഭൂഷണ്‍ സ്മാരക പ്രതിഷ്ഠാപനത്തിന് നൽകി. 25,000 രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങിയതാണ് പുരസ്കാരം. ഗവേഷണകേന്ദ്രം ചെയര്‍മാന്‍ വടക്കുമ്പാട് നാരായണന്‍, സെക്രട്ടറി ഡോ. പാഴൂര്‍ ദാമോദരന്‍, വേദപണ്ഡിതന്മാരായ ഡോ. സി.എം. നീലകണ്ഠന്‍, ഡോ. വി. രാമകൃഷ്ണഭട്ട്, ഡോ. കെ.വി. വാസുദേവന്‍ എന്നിവര്‍ പങ്കെടുത്തു. സഹായധനം കൈമാറി മാന്നാർ: പഞ്ചായത്ത് ഒന്നാംവാർഡ് ഞങ്ങലാടിയിൽ വീട്ടിൽ കൊച്ചുമോൻ-പ്രിയ ദമ്പതികളുടെ മകൻ കരൾമാറ്റ ശസ്ത്രക്രിയക്ക് വിധേയനാകുന്ന ഏഴ് വയസ്സുകാരൻ അഭിനവിൻെറ ചികിത്സ സഹായ നിധിയിലേക്ക് സഹായം എത്തിത്തുടങ്ങി. മാന്നാർ എമർജൻസി റെസ്‌ക്യു ടീമിൻെറ നേതൃത്വത്തിൽ സ്വരൂപിച്ച ധനസഹായം പഞ്ചായത്ത്‌ പ്രസിഡൻറ് പ്രമോദ് കണ്ണാടിശ്ശേരിക്ക് കൈമാറി. പരുമല ദേവസ്വം ബോർഡ് പമ്പ കോളജ് പൂർവവിദ്യാർഥി കൂട്ടായ്മ 1985-87 ബാച്ച് സ്വരൂപിച്ച ധനസഹായം അൻസാരി മാന്നാർ, ഷാജി കടവിൽ, ഹരി പാണുവേലിൽ, ഫിലിപ് ജോൺ എന്നിവർ ചേർന്ന് പഞ്ചായത്ത് പ്രസിഡൻറിന് കൈമാറി.
Loading...