Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightമദ്യവിൽപന: വയോധികൻ...

മദ്യവിൽപന: വയോധികൻ അറസ്​റ്റിൽ

text_fields
bookmark_border
മൂവാറ്റുപുഴ: അനധികൃതമായി മദ്യവിൽപന നടത്തിവന്ന വയോധികനെ എക്സൈസ് സംഘം അറസ്റ്റുചെയ്തു. ഈസ്റ്റ്‌ മാറാടി കുന്നും പുറത്ത് വീട്ടില്‍ ജോസിനെയാണ് (60) സ്കൂട്ടറില്‍ അനധികൃത മദ്യവില്‍പന നടത്തുന്നതിനിടെ എക്സൈസ് സർക്കിൾ വൈ. പ്രസാദും സംഘവും ചേർന്ന് കസ്റ്റഡിയിലെടുുത്തത്. പ്രതിയില്‍നിന്ന് 3.5 ലിറ്റര്‍ മദ്യവും പിടികൂടി. മൂവാറ്റുപുഴ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. റെയ്ഡില്‍ പ്രിവൻറിവ് ഓഫിസര്‍മാരായ വി.എ. ജബ്ബാര്‍, ഇ.എ. അസീസ്‌, സിവില്‍ എക്സൈസ് ഓഫിസര്‍മാരായ കെ.കെ. രാജേഷ്‌, എം.എ. യൂസുഫലി, കെ.എ. മനോജ്‌, പി.ബി. മാഹിന്‍, എക്സൈസ് ഡ്രൈവര്‍ എം.സി. ജയന്‍ എന്നിവര്‍ പങ്കെടുത്തു. വ്യാജ മദ്യ-മയക്കുമരുന്ന് കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവരെക്കുറിച്ച വിവരം ജനങ്ങള്‍ക്ക് 0485 2832623, 9400069564 നമ്പറുകളില്‍ അറിയിക്കാം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story