'കരുതാം മലബാറിനായി' കലക്​ഷൻ സെൻറർ തുടങ്ങി

05:03 AM
14/08/2019
'കരുതാം മലബാറിനായി' കലക്ഷൻ സൻെറർ തുടങ്ങി ചെങ്ങന്നൂർ: കരുണ പെയിൻ ആൻഡ് പാലിയേറ്റിവ് കെയർ സൊസൈറ്റിയുടെ നേതൃത്വത്തിൽ 'കരുതാം മലബാറിനായി' കലക്ഷൻ സൻെറർ ചെങ്ങന്നൂർ ക്രിസ്ത്യൻ കോളജിന് സമീപം ഗിരിദീപം ഓഡിറ്റോറിയത്തിൽ തുറന്നു. മന്ത്രി ജി. സുധാകരൻ ഉദ്ഘാടനം ചെയ്തു. കരുണ ചെയർമാൻ സജി ചെറിയാൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. ചെങ്ങന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് പി.സി. അജിത, വൈസ് പ്രസിഡൻറ് ജി. വിവേക്, പഞ്ചായത്ത് പ്രസിഡൻറുമാരായ ടി.ടി. ഷൈലജ, രശ്മി രവീന്ദ്രൻ, ജില്ല പഞ്ചായത്ത് അംഗം വി. വേണു എന്നിവർ സംസാരിച്ചു. കരുണ ട്രഷറർ എം.എച്ച്. റഷീദ് സ്വാഗതവും സെക്രട്ടറി എൻ.ആർ. സോമൻ പിള്ള നന്ദിയും പറഞ്ഞു. മീൻമോഷ്ടാവ് പിടിയിൽ കായംകുളം: കൃഷ്ണപുരം മുക്കടയിലെ മാർക്കറ്റിൽനിന്ന് മീൻ േമാഷ്ടിച്ച കേസിൽ യുവാവ് അറസ്റ്റിൽ. ആദിക്കാട്ടുകുളങ്ങര സജീർ ഭവനില സജീവാണ് (28) അറസ്റ്റിലായത്. കഴിഞ്ഞ ബുധനാഴ്ച പുലർച്ചയായിരുന്നു സംഭവം. പെട്ടിയിൽ സൂക്ഷിച്ചിരുന്ന മത്സ്യം ഒേട്ടായിൽ കടത്തിക്കൊണ്ടുപോകുന്നത് സി.സി ടി.വിയിൽ പതിഞ്ഞതാണ് പ്രതിയെ പിടികൂടാൻ സഹായകമായത്. ഒാേട്ടായുടെ നമ്പർ ദൃശ്യത്തിൽ വ്യക്തമായിരുന്നു. കൃഷ്ണപുരം ഷഫീഖ് മൻസിലിൽ താജുദ്ദീൻെറ ഉടമസ്ഥതയിലുള്ള മീനാണ് മോഷണംപോയത്. കാപ കേസിൽ ജയിലിൽനിന്ന് ഇറങ്ങിയശേഷമുള്ള ആദ്യമോഷണമായിരുന്നു ഇതെന്ന് പൊലീസ് പറഞ്ഞു. സി.െഎ കെ. വിനോദ്, എസ്.െഎമാരായ സുനുമോൻ, ജാഫർഖാൻ, സിവിൽ പൊലീസ് ഒാഫിസർമാരായ ബിനുമോൻ, രാജേഷ്, ശ്യാം, അനിൽ എന്നിവരുടെ നേതൃത്വത്തിെല സംഘമാണ് പ്രതിയെ പിടികൂടിയത്.
Loading...
COMMENTS