വെള്ളപ്പൊക്ക പ്രശ്നങ്ങൾ നിയന്ത്രണാധീനം -മന്ത്രി ജി. സുധാകരൻ

05:03 AM
14/08/2019
ചെങ്ങന്നൂർ: ചെങ്ങന്നൂർ നിയോജക മണ്ഡലത്തിൽ വെള്ളപ്പൊക്കം മൂലമുള്ള പ്രശ്നങ്ങൾ പൂർണമായും നിയന്ത്രണവിധേയമാണെന്ന് മന്ത്രി ജി. സുധാകരൻ പറഞ്ഞു. റവന്യൂ വകുപ്പിൻെറ നേതൃത്വത്തിൻ മറ്റുസർക്കാർ വകുപ്പുകൾ ഫലപ്രദമായി പ്രവർത്തിക്കുന്നു. 32 ക്യാമ്പിൽ 830 കുടുംബങ്ങളിലായി 2760 പേർ താമസിക്കുന്നു. വെള്ളപ്പൊക്കവുമായി ബന്ധപ്പെട്ട് ചെങ്ങന്നൂർ ആർ.ഡി.ഒ ഓഫിസിൽ ചേർന്ന അവലോകനയോഗത്തിൻെറ തീരുമാനങ്ങൾ മാധ്യമങ്ങളോട് വിശദീകരിക്കുകയായിരുന്നു മന്ത്രി. സജി ചെറിയാൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. ചെങ്ങന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് പി.സി. അജിത, വൈസ് പ്രസിഡൻറ് ജി. വിവേക്, നഗരസഭ ആക്ടിങ് ചെയർപേഴ്സൻ വത്സമ്മ എബ്രഹാം, പഞ്ചായത്ത് പ്രസിഡൻറുമാരായ പി. വിശ്വംഭര പണിക്കർ, ഇ.എൻ. നാരായണൻ, കെ.കെ. രാധമ്മ, വി.കെ. ശോഭ, രശ്മി രവീന്ദ്രൻ, ടി.ടി. ഷൈലജ, പ്രമോദ് കണ്ണാടിശ്ശേരിൽ, ജില്ല പഞ്ചായത്ത് അംഗങ്ങളായ വി. വേണു, ജോജി ചെറിയാൻ, ആർ.ഡി.ഒ ജി. ഉഷാകുമാരി, തഹസിൽദാർ എസ്. മോഹനൻ പിള്ള, ഡി.എം.ഒ ഡോ. അനിത കുമാരി, ഡിവൈ.എസ്.പി അനീഷ് വി. കോര, സി.ഐ എം. സുധിലാൽ, വിവിധ സർക്കാർ വകുപ്പ് തലവന്മാർ എന്നിവർ പങ്കെടുത്തു. മാവേലിക്കരയിൽ കൂട്ടായ്മക്കരുത്തിൽ ദുരിതാശ്വാസ പ്രവർത്തനം മാവേലിക്കര: താലൂക്കിൽ സർക്കാറിൻെറ വിവിധ വകുപ്പുകളുടെ കൂട്ടായ്മയിൽ ദുരിതാശ്വാസ പ്രവർത്തനം സജീവമായി. പൊലീസ്, അഗ്നിരക്ഷസേന, ആരോഗ്യം തുടങ്ങിയ അവശ്യസർവിസുകൾ സദാസമയവും ജാഗരൂകരായി ക്യാമ്പുകളിലുണ്ട്. മാവേലിക്കര നഗരസഭ, നൂറനാട്, തഴക്കര, ചെട്ടികുളങ്ങര, ചെന്നിത്തല-തൃപ്പെരുന്തുറ പഞ്ചായത്തുകളിലായാണ് പ്രധാനമായും ദുരിതാശ്വാസ ക്യാമ്പുകൾ ഉള്ളത്. വെട്ടിയാർ ഗവ. എൽ.പി.എസ്, തൃപ്പെരുന്തുറ ഗവ. യു.പി.എസ്, ഗവ. സൗത്ത് എൽ.പി.എസ് ചെന്നിത്തല, കളരിക്കൽ ഗവ. എൽ.പി.എസ് ചെന്നിത്തല, ഗവ. എൽ.പി.എസ് കുന്നം, യു.പി.എസ് കണ്ടിയൂർ മാവേലിക്കര, കുതിരകെട്ടുംതടം ഗവ. എൽ.പി.എസ് നൂറനാട്, മറ്റം നോർത്ത് എൽ.പി.എസ് കണ്ണമംഗലം, യു.പി.എസ് ആഞ്ഞിലിപ്ര, ഗവ. മോഡൽ യു.പി.എസ് ചെന്നിത്തല എന്നിവിടങ്ങളിൽ ക്യാമ്പുകൾ പ്രവർത്തിക്കുന്നു.
Loading...