തെറ്റായ പ്രചാരണം: കർശന നടപടിയെന്ന്​ മന്ത്രി ജി. സുധാകരൻ

05:03 AM
14/08/2019
ചെങ്ങന്നൂർ: സമൂഹമാധ്യമങ്ങളിലൂടെ മഴക്കെടുതിയുമായി ബന്ധപ്പെട്ട് തെറ്റായ പ്രചാരണം അരുതെന്നും അത്തരക്കാർക്കെതിരെ കർശന നടപടിയെടുക്കുമെന്നും മന്ത്രി ജി. സുധാകരൻ. ചെങ്ങന്നൂർ താലൂക്കിലെ ദുരിതാശ്വാസ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ചേർന്ന അവലോകനയോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. സജി ചെറിയാൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. ആർ.ഡി.ഒ ബി. ഉഷാകുമാരി, തഹസിൽദാർമാരായ എസ്. മോഹനൻ പിള്ള (ചെങ്ങന്നൂർ), എസ്. സന്തോഷ് കുമാർ (മാവേലിക്കര), ചെങ്ങന്നൂർ ഡിവൈ.എസ്.പി അനീഷ് വി. കോര, ചെങ്ങന്നൂർ നഗരസഭ ആക്ടിങ് ചെയർപേഴ്സൻ വത്സമ്മ എബ്രഹാം, േബ്ലാക്ക് പഞ്ചായത്ത് പ്രസിഡൻറ് പി.സി. അജിത, വൈസ് പ്രസിഡൻറ് ജി. വിവേക്, ജില്ല പഞ്ചായത്ത് അംഗങ്ങളായ ജോജി ചെറിയാൻ, വി. വേണു, ഗ്രാമപഞ്ചായത്ത് പ്രസിഡൻറുമാരായ ഇ.എൻ. നാരായണൻ (ചെന്നിത്തല-തൃപ്പെരുംതുറ), പ്രമോദ് കണ്ണാടിശേരിൽ (മാന്നാർ), പി. വിശ്വംഭരപണിക്കർ (ബുധനൂർ), ശിവൻകുട്ടി ഐലാരത്തിൽ (പാണ്ടനാട്), വി.കെ. ശോഭ (ആലാ), കെ.കെ. രാധമ്മ (ചെറിയനാട്), ടി.ടി. ഷൈലജ (പുലിയൂർ), രശ്മി രവീന്ദ്രൻ (മുളക്കുഴ), വെണ്മണി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് അജിത മോഹൻ, ബി.ഡി.ഒ ഹർഷൻ തുടങ്ങിയവർ പങ്കെടുത്തു. വളർത്തുമൃഗങ്ങളെയും കൂട്ടി ദുരിതാശ്വാസക്യാമ്പിലേക്ക് ചെങ്ങന്നൂർ: വെള്ളപ്പൊക്കം ബാധിച്ച പ്രദേശങ്ങളിൽനിന്നുള്ള കുടുംബങ്ങളിലെ ജനങ്ങൾ ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്കും ബന്ധുക്കളുടെയും സൃഹൃത്തുക്കളുെടയും വീടുകളിൽ അഭയം തേടുന്നതോടൊപ്പം തങ്ങളുടെ വളർത്തുമൃഗങ്ങളെയും പക്ഷികളെയും കൂടെകൂട്ടി. വിഷവർശ്ശേരിക്കര മൂന്നാം വാർഡിൽ പാവുക്കര ഇടക്കയിൽ വീട്ടിൽനിന്ന് മോൻസിയും സുഹൃത്ത് മാഹിനുംകൂടി പുഞ്ചപ്പാട ശേഖരങ്ങളുടെ മധ്യഭാഗത്തുനിന്ന് മൂർത്തിട്ട-മുക്കാത്താരി ബണ്ട് റോഡിലൂടെ വള്ളത്തിൽ രണ്ട് ആടിനെ കരെക്കത്തിച്ചു. ഇതുപോലെ കോഴി, താറാവ്, പശുക്കൾ, കിടാരികൾ,നായ് എന്നിവയെ ഉപേക്ഷിക്കാൻ കൂട്ടാക്കാതെ തങ്ങളോടൊപ്പം കൂട്ടുന്നു. അഗ്രഗാമി പുരസ്കാര വിതരണം കായംകുളം: നിയോജക മണ്ഡല പരിധിയിൽ 10ാം ക്ലാസ്, പ്ലസ് ടു പരീക്ഷകളിൽ എല്ലാ വിഷയത്തിനും എ പ്ലസ് നേടിയ കുട്ടികൾക്ക് യു. പ്രതിഭ എം.എൽ.എ ഏർപ്പെടുത്തിയ അഗ്രഗാമി പുരസ്കാര വിതരണം എം.എം. ആരിഫ് എം.പി ഉദ്ഘാടനം ചെയ്തു. യു. പ്രതിഭ എം.എൽ.എ അധ്യക്ഷത വഹിച്ചു. സർഗസംവാദത്തിന് മുൻ ഡി.ജി.പി അലക്സാണ്ടർ ജേക്കബ്, മുതിർന്ന പത്രപ്രവർത്തകൻ എ.ജെ. ഫിലിപ് എന്നിവർ നേതൃത്വം നൽകി. നഗരസഭ ചെയർമാൻ എൻ. ശിവദാസൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ആർ. ആനന്ദൻ, പഞ്ചായത്ത് പ്രസിഡൻറുമാരായ വി. പ്രഭാകരൻ, പ്രഫ. വി. വാസുദേവൻ, ഇ. ശ്രീദേവി, ബി. വിജയമ്മ, സി. കൃഷ്ണമ്മ, ജില്ല പഞ്ചായത്ത് അംഗങ്ങളായ കെ. സുമ, ജേക്കബ് ഉമ്മൻ, സ്പിന്നിങ് മിൽ ചെയർമാൻ എം.എ. അലിയാർ, സിൻഡിക്കേറ്റ് അംഗം കെ.എച്ച്. ബാബുജാൻ, നരേന്ദ്രപ്രസാദ് പഠനകേന്ദ്രം വൈസ്ചെയർമാൻ കോശി അലക്സ്, കുമാരനാശാൻ സ്മാരകസമിതി വൈസ് ചെയർമാൻ രാമപുരം ചന്ദ്രബാബു, വിദ്യാഭ്യാസ െഡപ്യൂട്ടി ഡയറക്ടർ ധന്യ ആർ. കുമാർ, ചെങ്ങന്നൂർ ആർ.ഡി.ഡി കെ. അജയകുമാർ, ഡി.ഇ.ഒ സുജാത എന്നിവർ സംസാരിച്ചു.
Loading...
COMMENTS