Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകനത്ത മഴ: നി​ർമിച്ച്​...

കനത്ത മഴ: നി​ർമിച്ച്​ ദിവസങ്ങൾക്കകം സംരക്ഷണഭിത്തിയുടെ ഒരുഭാഗം തകർന്നു

text_fields
bookmark_border
ചാരുംമൂട്: നിർമാണം പൂർത്തിയായ ചുനക്കര തുണ്ടത്തിൽകടവ്-പുലിമേൽ ബണ്ട് റോഡ് സംരക്ഷണഭിത്തിയുടെ ഒരുഭാഗം തകർന്നു. ശക്തമായ മഴയെത്തുടർന്നാണ് സംഭവം. നിർമാണത്തിൽ അപാകതയും അഴിമതിയും ആരോപിച്ച്‌ കോൺഗ്രസ്, ബി.ജെ.പി പ്രവർത്തകർ സ്ഥലത്ത് കൊടികുത്തി. ചുനക്കര, നൂറനാട് ഗ്രാമപഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന ബണ്ട് റോഡിൻെറ നവീകരണം ഒരുവർഷമായി നടന്നുവരുകയായിരുന്നു. ഫിഷറീസ് വകുപ്പ് അനുവദിച്ച 1.06 കോടി രൂപ ചെലവിൽ ബണ്ടിൻെറ ഇരുവശവും കരിങ്കൽ സംരക്ഷണഭിത്തി നിർമാണമാണ് പൂർത്തിയായത്. ഹാർബർ എൻജിനീയറിങ് വിഭാഗത്തിനായിരുന്നു നിർമാണച്ചുമതല. നിർമാണം പൂർത്തിയായി ദിവസങ്ങൾ മാത്രം പിന്നിട്ടപ്പോഴാണ് പഴയപാലത്തോട് ചേർന്നുള്ള പത്ത് മീറ്ററോളം ഭാഗം തകർന്നുവീണത്. നിർമാണത്തിന് തുടക്കംമുതൽക്കേ അശാസ്ത്രീയമായാണ് പ്രവൃത്തികളെന്ന് ആരോപണമുണ്ടായിരുന്നു. പെരുവേലിച്ചാൽ പുഞ്ചയിലൂടെ നിർമിച്ച ആയിരം മീറ്ററോളം നീളമുള്ള ബണ്ട് റോഡിൽനിന്ന് കൃഷിഭൂമിയിലേക്ക് കടക്കാൻ റാമ്പുകൾ നിർമിക്കാത്തതാണ് ആരോപണമുയരാൻ കാരണം. റാമ്പുകൾ നിർമിക്കാത്തതിനാൽ കൃഷിസ്ഥലത്തേക്ക് ട്രാക്ടർ ഇറക്കാനോ കൃഷിക്കാവശ്യമായ വളമടക്കമുള്ള സാധനങ്ങൾ എത്തിക്കാനോ കഴിയില്ല. റോഡിൻെറ ഇരുവശങ്ങളിലും നൂറുമീറ്റർ ഇടവിട്ട് റാമ്പുകൾ നിർമിക്കണമെന്നും വശങ്ങളിലെ പാറകളുടെ വിടവുകൾ കോൺക്രീറ്റ് ചെയ്ത് ബലപ്പെടുത്തുകയും വെള്ളം കയറാത്ത തരത്തിൽ വിടവുകൾ അടക്കുകയും ചെയ്യണമെന്നും പാടശേഖര സമിതി, നെൽകർഷക സമിതി, ഓണാട്ടുകര വികസന സമിതി എന്നിവർ ആവശ്യപ്പെട്ടിരുന്നു. പഴയ കൽക്കെട്ടിൻെറ തുടർച്ചയായി നിർമാണം നടത്തിയതിനാലാണ് ബണ്ട് റോഡ് തകരാൻ കാരണമെന്ന് പ്രദേശവാസികൾ പറയുന്നു. ചുനക്കര പഞ്ചായത്ത് പ്രസിഡൻറ് ശാന്ത ഗോപാലകൃഷ്ണൻ, വൈസ് പ്രസിഡൻറ് സുരേഷ് പുലരി, നൂറനാട് പഞ്ചായത്ത് പ്രസിഡൻറ് പി. അശോകൻ നായർ തുടങ്ങിയവർ സ്ഥലത്തെത്തി ഫിഷറീസ് വകുപ്പുമായി ബന്ധപ്പെട്ടു. ആലപ്പുഴയിൽനിന്ന് ഹാർബർ എൻജിനീയറിങ് വിഭാഗം എക്സിക്യൂട്ടിവ് എൻജിനീയർ എ.ആർ. ജീനയുടെ നേതൃത്വത്തിലെത്തിയ ഉദ്യോഗസ്ഥർ തകർന്ന ഭാഗത്ത് പരിശോധന നടത്തി. രണ്ടുവർഷത്തെ സംരക്ഷണ കരാറുള്ളതിനാൽ ഈ കാലയളവിലുണ്ടാകുന്ന തകരാറുകൾ നിർമാതാക്കൾതന്നെ പരിഹരിക്കുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. തകർന്ന ഭാഗം വേഗത്തിൽ പുനർനിർമിക്കുമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു. പ്രവർത്തനോദ്ഘാടനം ചെങ്ങന്നൂർ: വെൺമണി വൈ.എം.സി.എയുടെ പ്രവർത്തനോദ്ഘാടനം ശനിയാഴ്ച വൈകീട്ട് മൂന്നിന് സജി ചെറിയാൻ എം.എൽ.എ നിർവഹിക്കും. പ്രസിഡൻറ് അലക്സ് ഇടിക്കുള അധ്യക്ഷത വഹിക്കും. വിദ്യാജ്യോതി വിദ്യാഭ്യാസ പദ്ധതിയുടെ ഉദ്ഘാടനം വൈ.എം.സി.എ കേരള റീജൻ ചെയർപേഴ്സൻ കുര്യാസ് നിർവഹിക്കും. പ്രഫ. എം.ആർ. രാജഗോപാലൻ നായർ മുഖ്യപ്രഭാഷണം നടത്തും. റവ. വി.ടി. ജോസൻ അനുഗ്രഹപ്രഭാഷണം നടത്തും. റവ. സോളമൻ ബാബുവിനെ ചടങ്ങിൽ ആദരിക്കും. പ്രതിഭസംഗമം, ചികിത്സസഹായ വിതരണം, പഠനോപകരണ വിതരണം എന്നിവയുമുണ്ടാകും.
Show Full Article
TAGS:LOCAL NEWS 
Next Story