ഹജ്ജ്​ ക്യാമ്പ്​: തീർഥാടകർ നാളെ എത്തും

05:02 AM
12/07/2019
നെടുമ്പാശ്ശേരി: സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നെടുമ്പാശ്ശേരി എംബാർക്കേഷൻ പോയൻറിൽനിന്ന് ഞായറാഴ്ച പുറപ്പെടുന്ന തീർഥാടകർ ശനിയാഴ്ച ഹജ്ജ് ക്യാമ്പിൽ എത്തണം. ഞായറാഴ്ച ഉച്ചക്ക് രണ്ടിനും 2.05നുമാണ് തീർഥാടകരുമായി എയർ ഇന്ത്യ വിമാനം യാത്രയാകുന്നത്. ഓരോ വിമാനത്തിലും 340പേർ വീതം ഉണ്ടാകും. ആദ്യ വിമാനത്തിൽ പുറപ്പെടുന്ന തീർഥാടകർക്ക് ശനിയാഴ്ച ഉച്ചക്ക് രണ്ട് മുതലും രണ്ടാമത്തെ വിമാനത്തിൽ പുറപ്പെടുന്ന തീർഥാടകർക്ക് മൂന്ന് മുതലും രജിസ്ട്രേഷൻ ആരംഭിക്കും. തീർഥാടകർ വിമാനത്താവളത്തിലെ ടി 3 ടെർമിനലിൽ അറൈവൽ ഭാഗത്താണ് എേത്തണ്ടത്. പില്ലർ നമ്പർ 11 മുതൽ 13 വരെയുള്ള ഭാഗത്താണ് രജിസ്ട്രേഷൻ കൗണ്ടർ. ഹജ്ജ് ക്യാമ്പ് ഒരുക്കം പൂർത്തിയായി. ക്യാമ്പിനോടനുബന്ധിച്ച് ഹജ്ജ് കമ്മിറ്റി ഓഫിസിൻെറ പ്രവർത്തനോദ്‌ഘാടനം സിയാൽ എക്സിക്യൂട്ടിവ് ഡയറക്ടർ എം.എം. ഷബീർ ഉദ്‌ഘാടനം ചെയ്തു. ക്യാമ്പ് ഓഫിസർ എൻ.പി. ഷാജഹാൻ, അബ്ദുൽ അസീസ് സഖാഫി എന്നിവർ സംസാരിച്ചു.
Loading...
COMMENTS