ഓവർസിയർക്കെതിരെ കേസെടുത്തു

05:02 AM
12/07/2019
ആറാട്ടുപുഴ: ജോലിക്കിടെ കെ.എസ്.ഇ.ബി കരാർ ജീവനക്കാരൻ ഷോക്കേറ്റ് മരിച്ച സംഭവത്തിൽ ഓവർസിയർക്കെതിരെ പൊലീസ് കേസെടുത്തു. ചേർത്തല സ്വദേശി ബിജുമോന് (49) എതിരെയാണ് കനകക്കുന്ന് പൊലീസ് കേസെടുത്തത്. മനഃപൂർവമല്ലാത്ത നരഹത്യക്കാണ് കേസ്. അറസ്റ്റ് ചെയ്ത ഇയാളെ റിമാൻഡ് ചെയ്തു. ഏപ്രിൽ അഞ്ചിന് കണ്ടല്ലൂർ വേലഞ്ചിറക്ക് സമീപം ലൈനിൽ അറ്റകുറ്റപ്പണി നടത്തുന്നതിനിടയിലാണ് കരാർ ജീവനക്കാരനായ കാരിച്ചാൽ തറയിൽ വിമൽകുമാർ (30) ഷോക്കേറ്റ് മരിച്ചത്. തുടർന്ന് ഇലക്ട്രിക്കൽ ഇൻസ്‌പെക്ടറേറ്റ് നടത്തിയ അന്വേഷണത്തിൽ വേണ്ടത്ര സുരക്ഷാ ക്രമീകരണങ്ങൾ പാലിക്കാതെയാണ് ലൈനിൽ ജോലി ചെയ്തിരുന്നതെന്ന് കണ്ടെത്തിയിരുന്നു. കെ.എസ്.ഇ.ബി നടത്തിയ അന്വേഷണത്തിൻെറ അടിസ്ഥാനത്തിൽ ബിജുമോനെ സസ്‌പെൻഡ് ചെയ്തിരുന്നു.
Loading...
COMMENTS