വൈദ്യുതി മുടങ്ങും

05:02 AM
12/07/2019
ആറാട്ടുപുഴ: ഇലക്ട്രിക്കല്‍ സെക്ഷനില്‍, 11 കെ.വി അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ ആറാട്ടുപുഴ ബസ് സ്റ്റാൻഡ്, ആറാട്ടുപുഴ എസ്.ഐ ട്രാന്‍സ്ഫോര്‍മറുകളുടെ പരിധിയില്‍ വെള്ളിയാഴ്ച ഉച്ചക്ക് രണ്ടുമുതല്‍ വൈകീട്ട് 5.30 വരെ വൈദ്യുതി വിതരണം മുടങ്ങും. അനധികൃത കെട്ടിട നിർമാണം പരിശോധിക്കാൻ കമീഷൻ കായംകുളം: നഗരസഭയിലെ അനധികൃത നിർമാണങ്ങൾ പരിശോധിക്കാൻ കമീഷനെ നിയോഗിച്ച് കായംകുളം മുൻസിഫ് കോടതിയുടെ ഉത്തരവ്. കെട്ടിട നിർമാണ ചട്ടങ്ങൾക്ക് വിരുദ്ധമായി നഗരസഭയിൽ നടക്കുന്ന നിർമാണങ്ങൾ നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡൻറ് എം.ആർ. സലിംഷയാണ് കേസ് ഫയൽ ചെയ്തത്. പൊതുജനങ്ങൾ കെട്ടിട നിർമാണച്ചട്ടങ്ങൾ പാലിക്കണമെന്ന് നിർദേശിക്കുന്ന നഗരസഭതന്നെ ചട്ടം ലംഘിക്കുന്നത് അധികാര ദുർവിനിയോഗവും നിയമവ്യവസ്ഥകളോടുള്ള വെല്ലുവിളിയുമാണെന്ന് അഷറഫുദ്ദീൻ മുഖാന്തരം ഫയൽ ചെയ്ത ഹരജിയിൽ ആരോപിക്കുന്നു. നഗരസഭ ചെയർമാൻ, സെക്രട്ടറി, എൻജിനീയർ എന്നിവരാണ് എതിർകക്ഷികൾ. നഗരസഭ കെട്ടിടത്തിൻെറ കിഴക്കുഭാഗത്ത് നടത്തുന്ന ലിഫ്റ്റ് നിർമാണമാണ് പരാതിക്ക് കാരണമായത്.
Loading...
COMMENTS